പ്രധാന വാർത്തകൾ
കേരള ഹൈക്കോടതിയിൽ അസിസ്റ്റൻ്റ് തസ്തികകളിൽ നിയമനം: അപേക്ഷ 3മുതൽഒന്‍പതാം ക്ലാസില്‍ പാഠ്യപദ്ധതി പരിഷ്കരണമുണ്ടാകില്ലെന്ന് സിബിഎസ്ഇസംസ്കൃത സർവകലാശാലയിൽ നാടക പഠനത്തിൽ പിജി കോഴ്സ്: വിശദവിവരങ്ങൾ അറിയാം22 ദിവസത്തിനുള്ളിൽ പിജി ഫലം പുറത്തുവിട്ട് കാലിക്കറ്റ് സർവകലാശാല3,4, 6,7 ക്ലാസുകളിലെ പരീക്ഷാഫലം വന്നു: അതിവേഗം ഡിഇഡിരക്ഷിതാക്കൾക്കും നാട്ടുകാർക്കും അഭിപ്രായം അറിയിക്കാം: പഠന പിന്തുണാ പരിപാടി ഏപ്രിൽ മുതൽസംസ്കൃത സർവകലാശാലയിൽ ഓൺലൈൻ കോഴ്സുകൾകുറഞ്ഞ ഫീസില്‍ എം.എസ്ഡബ്ല്യു പഠിക്കാം: വാര്‍ഷിക ഫീസ്‌ 6500 രൂപഐഐടി കാൺപൂരിൽ വിവിധ വിഷയങ്ങളിൽ ഓൺലൈൻ പിജി കോഴ്സുകൾപിഎച്ച്ഡി പ്രവേശനത്തിന് ഇനി നെറ്റ് സ്കോർ: മാറ്റം ഈ വർഷം മുതൽ

നെടുമങ്ങാട് പോളിടെക്‌നിക്കിൽ ഒന്നാംവർഷ പ്രവേശനം

Nov 23, 2021 at 1:04 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP

തിരുവനന്തപുരം: നെടുമങ്ങാട് സർക്കാർ പോളിടെക്‌നിക് കോളേജിൽ കമ്പ്യൂട്ടർ എൻജിനിയറിങ്, ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ എൻജിനിയറിങ് ബ്രാഞ്ചുകളിൽ അവശേഷിക്കുന്നതും ഉണ്ടാകാൻ ഇടയുള്ളതുമായ സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവിൽ ഒരു ഒഴിവാണുള്ളത്.
പുതുതായി അപേക്ഷ സമർപ്പിച്ച് പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ നവംബർ 24, 25, 26 ദിവസങ്ങളിലൊന്നിൽ രാവിലെ 10 മണിക്ക് മുൻപ് നെടുമങ്ങാട് സർക്കാർ പോളിടെക്‌നിക് കോളേജിൽ രക്ഷിതാവിനൊപ്പം എത്തണം. നിലവിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കും പങ്കെടുക്കാം. ഓരോ ദിവസത്തെയും ഒഴിവുകൾ അന്നേ ദിവസം സ്ഥാപന തലത്തിൽ തയ്യാറാക്കുന്ന റാങ്ക് പട്ടികയിൽ നിന്നു തന്നെ നികത്തും. പുതുതായി അപേക്ഷ സമർപ്പിക്കുന്ന എസ്.സി/എസ്.ടി വിഭാഗത്തിൽപെടുന്നവർ 75 രൂപയും മറ്റുള്ളവർ 150 രൂപയും അപേക്ഷാ ഫീസായി ഓൺലൈനായി അടയ്ക്കണം. അഡ്മിഷൻ സമയത്ത് അപേക്ഷകർ എല്ലാ സർട്ടിഫിക്കറ്റുകളുടെയും അസൽ ഹാജരാക്കണം. അഡ്മിഷൻ ലഭിക്കുകയാണെങ്കിൽ ഫീസ് ആനുകൂല്യം ഉള്ളവർ ഏകദേശം 3,500 രൂപയും മറ്റുള്ളവർ ഏകദേശം 6,500 രൂപയും അടയ്ക്കണം. പി.ടി.എ ഫീസ് ഒഴികെയുള്ള എല്ലാ ഫീസും ഡെബിറ്റ്/ ക്രഡിറ്റ് കാർഡ് വഴി അടയ്ക്കാം. നിലവിൽ ഏതെങ്കിലും പോളിടെക്‌നിക് കോളേജിൽ അഡ്മിഷൻ നേടിയിട്ടുള്ളവർ അഡ്മിഷൻ സ്ലിപ്പും ഫീസ് രസീതും ഹാജരാക്കണം. ഒന്നിൽ കൂടുതൽ സ്ഥാപനങ്ങളിൽ സ്‌പോട്ട് അഡ്മിഷന് ഹാജരാകുന്നവർ പ്രോക്‌സി ഫോം ഹാജരാക്കണം. ഒഴിവുകൾ ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾക്ക്  http://polyadmission.org, ഫോൺ: 7510570372.

Follow us on

Related News