JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP
തിരുവനന്തപുരം: അവിട്ടം തിരുനാൾ ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജി വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ – കാർഡിയാക് അനസ്തീഷ്യ തസ്തികയിൽ കരാർ നിയമനം നടത്തുന്നു. നിയമനത്തിന് നവംബർ 30നു രാവിലെ 11ന് ഇന്റർവ്യൂ നടത്തും. ഡി.എം(കാർഡിയാക് അനസ്തീഷ്യ)യാണ് യോഗ്യത. ഈ യോഗ്യതയുള്ളവരുടെ അഭാവത്തിൽ എം.ഡി, ഡി.എൻ.ബി(അനസ്തീഷ്യ) വിത്ത് പി.ഡി.സി.സി ഇൻ കാർഡിയാക് അനസ്തീഷ്യ, എം.ഡി,ഡി.എൻ.ബി (അനസ്തീഷ്യ), ഡി.എ യോഗ്യതയുള്ളവരേയും പരിഗണിക്കും. പ്രതിമാസ വേതനം 70,000 രൂപ. തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിലാണ് അഭിമുഖം. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ എത്തണം.

0 Comments