JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ ഓണ്‍ലൈന്‍ ചോദ്യക്കടലാസ് വിതരണം സംബന്ധിച്ച് കോളേജുകള്‍ക്കുണ്ടായിരുന്ന സംശയങ്ങള്‍ക്ക് പരിഹാരമായി. ഇന്നു നടന്ന ഒന്നാം സെമസ്റ്റര്‍ പി.ജി പരീക്ഷയില്‍ ഓണ്‍ലൈനില്‍ തന്നെ ചോദ്യക്കടലാസുകള്‍ നല്‍കി. അഞ്ച് ജില്ലകളിലെ 210 പി.ജി. കോളേജുകള്‍ക്കാണ് കോളേജ് പോര്‍ട്ടലുകള്‍ വഴി ചോദ്യക്കടലാസ് വിതരണം ചെയ്തത്. രണ്ട് മണിക്കായിരുന്നു പരീക്ഷ. 150 വ്യത്യസ്ത ചോദ്യക്കടലാസുകള്‍ ഉച്ചക്ക് 1.30-ന് തന്നെ പ്രിന്‍സിപ്പല്‍മാരുടെ ഐ.ഡി. വഴി ലഭ്യമാക്കുകയായിരുന്നു.

പതിനായിരത്തോളം വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതുന്നത്. നവംബര്‍ 30 വരെ പരീക്ഷയുണ്ട്. ചോദ്യക്കടലാസ് വിതരണത്തിലെ വിശ്വാസ്യതയെക്കുറിച്ചുള്ള ആശങ്കയും പുതിയ രീതി പരിചയമില്ലാത്തതും കാരണം ആദ്യദിനം പരീക്ഷകള്‍ വൈകിയിരുന്നു. പ്രിന്‍സിപ്പല്‍മാര്‍ക്കും പരീക്ഷാ ചീഫ് സൂപ്രണ്ടുമാര്‍ക്കും വീണ്ടും ജില്ലാടിസ്ഥാനത്തില്‍ പരിശീലനം നല്‍കിയും ട്രയല്‍ റണ്‍ നടത്തിയുമാണ് പ്രശ്നം പരിഹരിച്ചതെന്ന് പരീക്ഷാ കണ്‍ട്രോളര്‍ ഡോ. സി.സി. ബാബു അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് സര്‍വകലാശാലാ ഡിജിറ്റല്‍ വിഭാഗമാണ് സാങ്കേതികസഹായം ലഭ്യമാക്കിയത്. കോളേജുകളുടെ പൂര്‍ണ സഹകരണത്തോടെ പരീക്ഷാ നടത്തിപ്പ് ആധുനികവത്കരിക്കാനാണ് ശ്രമമമെന്ന് സിന്‍ഡിക്കേറ്റിന്റെ പരീക്ഷാ സ്ഥിരംസമിതി കണ്‍വീനര്‍ ഡോ. ജി. റിജുലാല്‍ പറഞ്ഞു.

0 Comments