പ്രധാന വാർത്തകൾ

സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിൽ വിവിധ പരിശീലകരെ നിയമിക്കുന്നു

Nov 18, 2021 at 4:02 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP

തിരുവനന്തപുരം: കേരള സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിൽ കരാർ അടിസ്ഥാനത്തിൽ കായിക പരിശീലകരുടെ നിയമനം നടത്തുന്നു. താൽകാലിക ഒഴിവുകളിൽ കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
അക്വാട്ടിക്‌സ്, ആർച്ചറി, അത്‌ലെറ്റിക്‌സ്, ബാറ്റ്മിന്റൺ (ഷട്ടിൽ), ബെയിസ്‌ബോൾ, ബാസ്‌കറ്റ്‌ബോൾ, ബോക്‌സിങ്, കാനോയിങ് ആന്റ് കയാക്കിങ്, ഫെൻസിങ്, ഫുട്‌ബോൾ, ഹാന്റ്‌ബോൾ, ഹോക്കി, ജൂഡോ, കബഡി, ഖോ-ഖോ, റൈഫിൽ, റോവിങ്, ടേബിൾ ടെന്നീസ്, വോളിബോൾ, വെയിറ്റ് ലിഫിറ്റിങ്, റസലിംങ് എന്നീ കായിക ഇനങ്ങൾക്കാണ് പരിശീലകരെ തേടുന്നത്.


ഒരോ കായിക ഇനത്തിനും ബന്ധപ്പെട്ട വിഷയത്തിലുള്ള NIS Diploma In Coaching  ആണ് യോഗ്യത. NIS Diploma ഇല്ലാത്ത ഇനങ്ങളിൽ അംഗീകൃത സർട്ടിഫിക്കറ്റ് യോഗ്യതയായി പരിഗണിക്കുന്നതാണ്.
യോഗ്യരായ അപേക്ഷകർ വയസ്സ്, വിദ്യാഭ്യാസയോഗ്യത, കായികമികവ്, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം നവംബർ  30ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി സെക്രട്ടറി, കേരള സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ, സ്റ്റാച്യു, തിരുവനന്തപുരം- 695001 എന്ന വിലാസത്തിൽ അപേക്ഷകൾ ലഭിച്ചിരിക്കണം. കൂടുതൽ വിവരങ്ങൾക്ക്: http://sportscouncil.kerala.gov.in, 0471-2330167, 0471-2331546.

\"\"
\"\"

Follow us on

Related News

ഇലക്‌ട്രോണിക്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ ഗ്രാജ്വേറ്റ് എഞ്ചിനീയർ ട്രെയിനി: ശമ്പളം 1.4ലക്ഷം

ഇലക്‌ട്രോണിക്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ ഗ്രാജ്വേറ്റ് എഞ്ചിനീയർ ട്രെയിനി: ശമ്പളം 1.4ലക്ഷം

തിരുവനന്തപുരം:ഇലക്‌ട്രോണിക്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ ഗ്രാജ്വേറ്റ്...