സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ നാളെമുതൽ: പ്ലസ്ടു ക്ലാസുകൾക്ക് അവധി

Nov 14, 2021 at 5:28 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ നാളെ മുതൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും. ഒന്നാം വർഷ ഹയർസെക്കൻഡറി /വൊക്കേഷണൽ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കാണ് നാളെ മുതൽ സ്കൂൾ അധ്യയനം ആരംഭിക്കുന്നത്. ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾക്ക് നാളെ മുതൽ ക്ലാസ് റൂം പഠനം ആരംഭിക്കും. പ്രവേശനം നേടിയ മുഴുവൻ പ്ലസ് വൺ വിദ്യാർഥികളും നാളെ സ്കൂളിൽ എത്തണം. കുട്ടികളുടെ തിരക്ക് കുറയ്ക്കുന്നതിനായി പ്ലസ്ടു ക്ലാസുകൾ നാളെ ഒഴിവാക്കിയിട്ടുണ്ട്. മുഴുവൻ വിദ്യാർത്ഥികളെയും സ്കൂളുകളിലേക്ക് സ്വാഗതം ചെയ്യുന്നതായി മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.

\"\"

വിദ്യാർത്ഥികളെ സ്വീകരിക്കാൻ മന്ത്രി നാളെ രാവിലെ 9ന് മണക്കാട് ഗവർമെന്റ്
ഹയർസെക്കൻഡറി സ്കൂളിൽ എത്തും. പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ ഐ എ എസ്, തിരുവനന്തപുരം മേയർ എസ്. ആര്യ രാജേന്ദ്രൻ, ജില്ലാ കളക്ടർ നവജ്യോത് ഖോസ ഐ എ എസ് തുടങ്ങിയവരും മന്ത്രിയോടൊപ്പം ഉണ്ടാകും.
കോവിഡ് മാനദണ്ഡങ്ങളും സർക്കാർ പുറത്തിറക്കിയ മാർഗ രേഖയും പാലിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പരീക്ഷ നടത്താനും യഥാസമയം റിസൾട്ട് പ്രഖ്യാപിക്കാനും പ്രഖ്യാപിച്ച ഷെഡ്യൂൾ പ്രകാരം സ്കൂൾ തുറക്കാനും വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും മന്ത്രി നന്ദി പറഞ്ഞു.
സ്കൂൾ സമയക്രമം സംബന്ധിച്ച വ്യാജ പ്രചാരണങ്ങൾ ചെവികൊള്ളരുത്.

മാർഗ്ഗരേഖയിൽ ഏതെങ്കിലും തരത്തിൽ മാറ്റം വരുത്തുന്നുണ്ടെങ്കിൽ എല്ലാവരെയും അറിയിക്കുമെന്നും മന്ത്രി അറിയിച്ചു. ഹയർ സെക്കന്ററി രണ്ടാം വർഷ വിദ്യാർത്ഥികൾക്ക് നാളെ ക്ളാസുണ്ടായിരിക്കുന്നതല്ല. ഒന്നാം വർഷ പ്രവേശനം സംബന്ധിച്ച് യാതൊരു ആശങ്കക്കും അടിസ്ഥാനമില്ല. അധിക ബാച്ച് അനുവദിക്കുന്നത് സംബന്ധിച്ച തീരുമാനം ഈ മാസം 23 ലെ അലോട്മെന്റ് പരിശോധിച്ചതിന് ശേഷം ഉണ്ടാവുമെന്നും മന്ത്രി വ്യക്തമാക്കി.

\"\"

Follow us on

Related News