പ്രധാന വാർത്തകൾ
കേരള ഹൈക്കോടതിയിൽ അസിസ്റ്റൻ്റ് തസ്തികകളിൽ നിയമനം: അപേക്ഷ 3മുതൽഒന്‍പതാം ക്ലാസില്‍ പാഠ്യപദ്ധതി പരിഷ്കരണമുണ്ടാകില്ലെന്ന് സിബിഎസ്ഇസംസ്കൃത സർവകലാശാലയിൽ നാടക പഠനത്തിൽ പിജി കോഴ്സ്: വിശദവിവരങ്ങൾ അറിയാം22 ദിവസത്തിനുള്ളിൽ പിജി ഫലം പുറത്തുവിട്ട് കാലിക്കറ്റ് സർവകലാശാല3,4, 6,7 ക്ലാസുകളിലെ പരീക്ഷാഫലം വന്നു: അതിവേഗം ഡിഇഡിരക്ഷിതാക്കൾക്കും നാട്ടുകാർക്കും അഭിപ്രായം അറിയിക്കാം: പഠന പിന്തുണാ പരിപാടി ഏപ്രിൽ മുതൽസംസ്കൃത സർവകലാശാലയിൽ ഓൺലൈൻ കോഴ്സുകൾകുറഞ്ഞ ഫീസില്‍ എം.എസ്ഡബ്ല്യു പഠിക്കാം: വാര്‍ഷിക ഫീസ്‌ 6500 രൂപഐഐടി കാൺപൂരിൽ വിവിധ വിഷയങ്ങളിൽ ഓൺലൈൻ പിജി കോഴ്സുകൾപിഎച്ച്ഡി പ്രവേശനത്തിന് ഇനി നെറ്റ് സ്കോർ: മാറ്റം ഈ വർഷം മുതൽ

പരീക്ഷകൾ മാറ്റി,പിഎച്ച്ഡി പ്രവേശനം: ഇന്നത്തെ 11 എംജി വാർത്തകൾ

Nov 10, 2021 at 4:47 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല നവംബർ 20ന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്.

പരീക്ഷാഫലം

2021 ജൂലൈയിൽ നടന്ന അഞ്ചാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് പരീക്ഷയുടെ (2018 അഡ്മിഷൻ – റഗുലർ, 2013-2017 അഡ്മിഷൻ – സപ്ലിമെന്ററി) ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 24 വരെ അപേക്ഷിക്കാം.

2021 ജൂലൈയിൽ നടന്ന ഏഴാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് (2017 അഡ്മിഷൻ – റഗുലർ/ 2013-2016 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 24 വരെ അപേക്ഷിക്കാം.

2021 ഏപ്രിലിൽ നടന്ന നാലാം വർഷ ബാച്ചിലർ ഓഫ് സയൻസ് ഇൻ മെഡിക്കൽ മൈക്രോബയോളജി – റഗുലർ (2016 അഡ്മിഷൻ), സപ്ലിമെന്ററി (2015 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് നവംബർ 23 വരെ അപേക്ഷിക്കാം.

2020 ഡിസംബറിൽ നടന്ന നാലാം സെമസ്റ്റർ എം.എസ് സി. ഫിഷറി ബയോളജി ആന്റ് അക്വാകൾച്ചർ (2018 അഡ്മിഷൻ – റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് നവംബർ 23 വരെ അപേക്ഷിക്കാം.

സീറ്റൊഴിവ്

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസ് വകുപ്പിൽ എം.ടെക് എനർജി സയൻസ് ബാച്ചിൽ (2021 അഡ്മിഷൻ) ജനറൽ വിഭാഗത്തിൽ രണ്ടും ഈഴവ, ധീവര, എൽ.സി., ഇ.ഡബ്ല്യു.എസ്. വിഭാഗങ്ങളിൽ ഓരോ സീറ്റു വീതവും ഒഴിവുണ്ട്. അർഹരായവർ അസൽ യോഗ്യത രേഖകളുമായി നവംബർ 12ന് ഉച്ചയ്ക്ക് 12ന് പഠനവകുപ്പ് ഓഫീസിൽ നേരിട്ട് എത്തണം. ഈഴവ, ധീവര, എൽ.സി., ഇ.ഡബ്ല്യു.എസ്. വിഭാഗങ്ങളിലുള്ള വിദ്യാർഥികൾ നിശ്ചിത സമയത്ത് ഹാജാരാകാത്തപക്ഷം ജനറൽ വിഭാഗം വിദ്യാർഥികളെ നവംബർ 15ന് രാവിലെ 11ന് പരിഗണിക്കും. വിശദവിവരം www.mgu.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും. ഫോൺ: 9400630354.

എം.ബി.എ. മേഴ്‌സിചാൻസ്

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് ആന്റ് ബിസിനസ് സ്റ്റഡീസിലെ എം.ബി.എ. (2017ന് മുമ്പുള്ള അഡ്മിഷൻ) മേഴ്‌സിചാൻസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ സർവകലാശാല വെബ് സൈറ്റിൽ.

പിഎച്ച്.ഡി. പ്രവേശനം; നവംബർ 16 വരെ അപേക്ഷിക്കാം

മഹാത്മാഗാന്ധി സർവകലാശാലയുടെ 2021 വർഷത്തെ പിഎച്ച്.ഡി. പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. നവംബർ 16 വരെ http://phd.mgu.ac.in എന്ന പോർട്ടൽ മുഖേന ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകർ അപേക്ഷയുടെയും അതോടൊപ്പം സമർപ്പിച്ച രേഖകളുടെയും പ്രിന്റൗട്ട് സൂക്ഷിക്കേണ്ടതാണ്. വിശദവിവരം http://mgu.ac.in എന്ന സർവകലാശാല വെബ് സൈറ്റിൽ ലഭിക്കും.

പരീക്ഷാതീയതി

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ പഞ്ചവത്സര ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ് – 2018 അഡ്മിഷൻ – റഗുലർ), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ് – 2017, 2016 അഡ്മിഷൻ – സപ്ലിമെന്ററി), ബി.എ. എൽ.എൽ.ബി. പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2015 അഡ്മിഷൻ – സപ്ലിമെന്ററി), ബി.എ. എൽ.എൽ.ബി. പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2012-2014 അഡ്മിഷൻ – സപ്ലിമെന്ററി), ബി.എ. (ക്രിമിനോളജി) എൽ.എൽ.ബി. (ഓണേഴ്‌സ്) പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2011 അഡ്മിഷൻ – സപ്ലിമെന്ററി), പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്-2018 അഡ്മിഷൻ – റഗുലർ), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ് – 2015, 2016, 2017 അഡ്മിഷൻ – സപ്ലിമെന്ററി), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ് – 2015ന് മുമ്പുള്ള അഡ്മിഷൻ – സപ്ലിമെന്ററി), പഞ്ചവത്സര ബി.കോം. എൽ.എൽ.ബി. (ഓണേഴ്‌സ് – 2018 അഡ്മിഷൻ – റഗുലർ), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.കോം. എൽ.എൽ.ബി. (ഓണേഴ്‌സ് – 2015, 2016, 2017 അഡ്മിഷൻ – സപ്ലിമെന്ററി), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ബി.കോം എൽ.എൽ.ബി. (ഓണേഴ്‌സ് – 2015ന് മുമ്പുള്ള അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ നവംബർ 29 ന് ആരംഭിക്കും. പിഴയില്ലാതെ നവംബർ 15 വരെയും 525 രൂപ പിഴയോടെ നവംബർ 16നും 1050 രൂപ സൂപ്പർഫൈനോടെ നവംബർ 17നും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 35 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

ഒന്നാം സെമസ്റ്റർ എം.എഡ്. (2020 അഡ്മിഷൻ – റഗുലർ/ 2020ന് മുമ്പുള്ള അഡ്മിഷൻ – സപ്ലിമെന്ററി) ദ്വിവത്സരം പരീക്ഷകൾ നവംബർ 12 മുതൽ നടക്കും.

മൂന്നാം സെമസ്റ്റർ എം.സി.എ. പരീക്ഷകൾ നവംബർ 24 ന് ആരംഭിക്കും. പിഴയില്ലാതെ നവംബർ 15 വരെയും 525 രൂപ പിഴയോടെ നവംബർ 16നും 1050 രൂപ സൂപ്പർഫൈനോടെ നവംബർ 17 നും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 45 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം. ആദ്യ മേഴ്‌സി ചാൻസ് പരീക്ഷയെഴുതുന്നവർ 5250 രൂപ പരീക്ഷഫീസിന് പുറമെ അടയ്ക്കണം. ലാബ് പരീക്ഷയ്ക്ക് റീഅപ്പിയർ ചെയ്യുന്ന വിദ്യാർഥികൾ പേപ്പറിനുള്ള നിശ്ചിത ഫീസടച്ച് രജിസ്റ്റർ ചെയ്യണം.

Follow us on

Related News