JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP
കണ്ണൂർ:സർവകലാശാലയുടെ മാനന്തവാടി കാമ്പസിൽ ഒന്നാം വർഷ എം.എസ്.സി പ്ലാൻറ് സയൻസ് പ്രോഗ്രാമിൽ എസ്.ടി വിഭാഗത്തിൽ രണ്ട് സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മാനന്തവാടി കാമ്പസിലെ പ്ലാൻറ് സയൻസ് കോഴ്സ് കോ-ഓർഡിനേറ്റർ മുൻപാകെ 11-11-2021 വ്യാഴാഴ്‌ച രാവിലെ 11:30ന് ഹാജരാകണം. ഫോൺ:79022687549.
എം. എസ്. സി. വുഡ് സയൻസ് ആൻഡ് ടെക്നോളജി – സീറ്റ് ഒഴിവ്
കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ കാമ്പസിൽ എം.എസ്.സി.വുഡ് സയൻസ് ആൻഡ് ടെക്നോളജി (ഇൻഡസ്ടറി ലിങ്ക്ഡ്) കോഴ്സിൽ എസ്.ഇ.ബി.സി., പട്ടിക ജാതി/പട്ടിക വർഗ വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അർഹരായവിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 2021 നവംബർ11 രാവിലെ 10.30ന് നേരിട്ട് ഹാജരാകണം. ഫോൺ:9496353817, 0497-2782790.
വിദൂര വിദ്യാഭ്യാസ പരീക്ഷാ രജിസ്‌ട്രേഷൻ
ഒന്നാം വർഷ വിദൂര വിദ്യാഭ്യാസ ബിരുദ (സപ്പ്ളിമെന്ററി / ഇമ്പ്രൂവ്മെന്റ് ) ഏപ്രിൽ 2021, ബിരുദാനന്തര ബിരുദ (സപ്പ്ളിമെന്ററി/ഇമ്പ്രൂവ്മെന്റ്) ജൂൺ 2021 പരീക്ഷകൾക്ക് പിഴയോടുകൂടി ഓൺലൈനായി രജിസ്റ്റർ ചെയ്യാനുള്ള തീയ്യതി 11.11.2021 വരെ നീട്ടി .ഓൺലൈൻ അപേക്ഷകളുടെ പകർപ്പ് 12.11.2021 വൈകുന്നേരം 5 മണി വരെ സർവ്വകലാശാലയിൽ സമർപ്പിക്കാം.


0 Comments