JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയുടെ ഇന്റർ സ്കൂൾ സെന്ററായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് സയൻസ് ടെക്നോളജി നടത്തുന്ന എം.എസ് സി. ബോട്ടണി ആന്റ് പ്ലാന്റ് സയൻസ് ടെക്നോളജിയുടെ 2021 ബാച്ചിൽ എസ്.ടി. വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. വിശദവിവരത്തിന് ഫോൺ: 9497664697.
സ്പോട്ട് അഡ്മിഷൻ
മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ നടത്തുന്ന എം.എ.എസ്.ഡബ്ല്യു.ഡി.എസ്. (എം.എ. സോഷ്യൽ വർക്ക് ഇൻ ഡിസെബിലിറ്റി സ്റ്റഡീസ് ആന്റ് ആക്ഷൻ) എന്ന കോഴ്സിൻ്റ 2021-22 ബാച്ചിൽ പൊതുവിഭാഗത്തിൽ രണ്ട് സീറ്റൊഴിവുണ്ട്. മഹാത്മാഗാന്ധി സർവകലാശാല അംഗീകരിച്ച ബിരുദമാണ് അടിസ്ഥാന യോഗ്യത. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 10ന് രാവിലെ 10.30ന് പഠനവകുപ്പിൽ എത്തണം. ഫോൺ: 0481-2731034.

മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് ലെറ്റേഴ്സിൽ എം.എ. മലയാളം (2021-23) പ്രോഗ്രാമിൽ പ്രവേശനത്തിന് എസ്.സി. വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി നവംബർ 11ന് രാവിലെ 11.30ന് പഠനവകുപ്പിൽ നടക്കുന്ന സ്പോട് അഡ്മിഷന് നേരിട്ട് ഹാജരാകണം.

0 Comments