JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0
തിരുവനന്തപുരം: ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ (PRD) 6മാസത്തെ പെയ്ഡ് അപ്പ്രന്റീസ്ഷിപ്പിന് അവസരം. വാർത്താ വിഭാഗം, ഇലക്ട്രോണിക് മാധ്യമം, പ്രസിദ്ധീകരണം, പരസ്യം, ഫീൽഡ് പബ്ലിസിറ്റി തുടങ്ങിയ പബ്ലിക് റിലേഷൻസിന്റെ വ്യത്യസ്ത മേഖലകളിലാണ് അപ്പ്രന്റീസ്ഷിപ്പ്. ഇൻഫർമേഷൻ പബ്ലിക്റിലേഷൻസ് വകുപ്പിന്റെ ജില്ലാ ഓഫീസുകളിലും ന്യൂഡൽഹി ഓഫീസിലും ഡയറക്ടറേറ്റിലെ വിവിധ വിഭാഗങ്ങളിലുമായാണ് പ്രവർത്തിക്കേണ്ടി വരിക. ഇതിൽ ഡയറക്ടേറേറ്റിലെ അഞ്ച് ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ജേർണലിസം, പബ്ലിക് റിലേഷൻസ്, എന്നീ വിഷയങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും പി ജി ഡിപ്ലോമ എന്നിവ നേടിയവർക്ക് അപേക്ഷിക്കാം. 2020, 2021 വർഷങ്ങളിൽ കോഴ്സ് കഴിഞ്ഞവരായിരിക്കണം. പ്രതിമാസം 7000 രൂപയാണ് സ്റ്റൈപ്പന്റ്. അപ്രന്റീസ്ഷിപ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. യോഗ്യതാ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം ഡയറക്ടർ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, സൗത്ത് ബ്ലോക്ക്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം- 695001 വിലാസത്തിലോ prdapprenticeship2021@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ അപേക്ഷിക്കണം. കവറിന്റെ പുറത്ത് അപ്രന്റീസ്ഷിപ് 2021 എന്ന് രേഖപ്പെടുത്തണം. എഴുത്തു പരീക്ഷയുടേയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
അവസാന തിയതി നവംബർ 20 (5Pm).

0 Comments