പ്രധാന വാർത്തകൾ

പാലക്കാട് ഐഐടിയില്‍ ഗവേഷണം: നവംബര്‍ 10 വരെ അപേക്ഷിക്കാം

Nov 7, 2021 at 11:46 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP

പാലക്കാട്: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) പാലക്കാട്‌ ക്യാമ്പസിൽ വിവിധ വിഷയങ്ങളിലെ ഗവേഷണ കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ഡിസംബറിൽ തുടങ്ങുന്ന പിഎച്ച്.ഡി., എം.എസ്. പ്രോഗ്രാമുകളിലെ പ്രവേശനത്തിന് നവംബര്‍ 10 വരെ അപേക്ഷ സമർപ്പിക്കാം. ഓരോ പ്രോഗ്രാമിലെയും പ്രവേശനത്തിനുവേണ്ട വിദ്യാഭ്യാസ യോഗ്യത, ഗവേഷണ മേഖലകൾ, പ്രവേശന വിഭാഗങ്ങൾ, തിരഞ്ഞെടുപ്പുരീതി, ഫെലോഷിപ്പ് തുടങ്ങിയവ http://resap.iitpkd.ac.in ലെ ഇൻഫർമേഷൻ ബ്രോഷറിൽ ലഭ്യമാണ്.
http://resap.iitpkd.ac.in വഴിയാണ് അപേക്ഷ നൽകേണ്ടത്. ഒരാൾക്ക് പരമാവധി രണ്ടു വകുപ്പുകളിലേക്ക് അപേക്ഷിക്കാം.

\"\"

ഫീസ്
അപേക്ഷാഫീസ് പെൺകുട്ടികൾ, പട്ടിക/ഭിന്നശേഷി വിഭാഗക്കാർ എന്നിവർക്ക് 50 രൂപയാണ്. മറ്റു വിഭാഗങ്ങളിലെ ആൺകുട്ടികൾക്ക് 100 രൂപയും. ട്യൂഷൻ ഫീസ് 2500 രൂപ.
ഗവേഷണ മേഖലകൾ: കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്ട്രിക്കൽ എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ്, ബയോളജിക്കൽ സയൻസസ് ആൻഡ് എൻജിനിയറിങ്, സിവിൽ എൻജിനിയറിങ്, എൻവയോൺമെന്റൽ സയൻസസ് ആൻഡ് സസ്റ്റയിനബിൾ എൻജിനിയറിങ്, കെമിസ്ട്രി, ഫിസിക്സ്.
എം.എസ്. റിസർച്ച്: സിവിൽ എൻജിനിയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്ട്രിക്കൽ എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ്.

\"\"

Follow us on

Related News