ബി.എ-ബി.കോം. പ്രൈവറ്റ് പരീക്ഷ, സീറ്റ് ഒഴിവുകൾ: ഇന്നത്തെ എംജി സർവകലാശാല വാർത്തകൾ

Nov 5, 2021 at 6:45 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0

കോട്ടയം: മൂന്ന്, നാല് സെമസ്റ്റർ ബി.എ./ ബി.കോം. പ്രൈവറ്റ് രജിസ്‌ട്രേഷൻ (2017 മുതലുള്ള അഡ്മിഷൻ) സി.ബി.സി.എസ്. വിദ്യാർഥികൾ രജിസ്റ്റർ ചെയ്ത പരീക്ഷകേന്ദ്രങ്ങളിൽ നിന്നും ഹാൾടിക്കറ്റ് വാങ്ങി സർവകലാശാല അനുവദിച്ചിട്ടുള്ള കേന്ദ്രങ്ങളിൽ പരീക്ഷയ്ക്ക് ഹാജരാകണം. വിശദവിവരം സർവകലാശാല വെബ് സൈറ്റിൽ ലഭിക്കും.

പരീക്ഷഫലം

2021 ജൂലൈയിൽ നടന്ന ആറാം സെമസ്റ്റർ മാസ്റ്റർ ഓഫ് സയൻസ് മെഡിക്കൽ ബയോകെമിസ്ട്രി (നോൺ സി.എസ്.എസ്.) റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് നവംബർ 16 വരെ അപേക്ഷിക്കാം.

സീറ്റൊഴിവ്

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ഡാറ്റ അനലിറ്റിക്‌സ് വകുപ്പിൽ എം.എസ് സി. ഡാറ്റ സയൻസ് ആന്റ് അനലിറ്റിക്‌സ് ബാച്ചിൽ (2021 അഡ്മിഷൻ) എസ്.സി. വിഭാഗത്തിൽ രണ്ടും, എസ്.ടി. വിഭാഗത്തിൽ ഒന്നും സീറ്റൊഴിവുണ്ട്. അർഹരായവർ അസൽ യോഗ്യത രേഖകളുമായി നവംബർ എട്ടിന് വൈകീട്ട് 3.30നകം എഡി. എ11 സെക്ഷനിൽ നേരിട്ട് എത്തണം. വിശദവിവരത്തിന് ഫോൺ: 8304870247.

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് മാത്തമാറ്റിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിൽ എം.എസ് സി. മാത്തമാറ്റിക്‌സ് ബാച്ചിൽ (2021 അഡ്മിഷൻ) എസ്.സി. വിഭാഗത്തിൽ മൂന്നും, എസ്.ടി. വിഭാഗത്തിൽ ഒന്നും സീറ്റൊഴിവുണ്ട്. എം.എസ് സി. സ്റ്റാറ്റിസ്റ്റിക്‌സ് ബാച്ചിൽ (2021 അഡ്മിഷൻ) എസ്.സി. വിഭാഗത്തിൽ മൂന്നും എസ്.ടി. വിഭാഗത്തിൽ ഒന്നും സീറ്റൊഴിവുണ്ട്. അർഹരായവർ അസൽ യോഗ്യത രേഖകളുമായി നവംബർ എട്ടിന് വൈകീട്ട് 3.30നകം എഡി. എ11 സെക്ഷനിൽ നേരിട്ട് ഹാജരാകണം. വിശദവിവരത്തിന് ഫോൺ: 8304870247.

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ ആന്റ് സ്‌പോർട്‌സ് സയൻസസിൽ മാസ്റ്റർ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ ആന്റ് സ്‌പോർട്‌സ് 2021 അഡ്മിഷന് ഓപ്പൺ ക്വാട്ടയിൽ അഞ്ച് സീറ്റൊഴിവുണ്ട്. താല്പര്യമുള്ളവർ നവംബർ ഒൻപതിന് രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുകളുമായി പഠനവകുപ്പ് ഓഫീസിൽ എത്തണം.

\"\"

ടൈംടേബിളിൽ മാറ്റം

ബി.എസ് സി. ജിയോളജി ആന്റ് വാട്ടർ മാനേജ്മെന്റ് മോഡൽ 3 പരീക്ഷയുടെ ഒക്ടോബർ 13ന് പ്രസിദ്ധീകരിച്ച ടൈംടേബിളിൽ ഉൾപ്പെടുത്തിയിരുന്ന ക്രിസ്റ്റലോഗ്രാഫി ആന്റ് മിനറലോളജി പേപ്പർ ടൈംടേബിളിൽനിന്ന് ഒഴിവാക്കി. പ്രസ്തുത പേപ്പർ പ്രാക്ടിക്കൽ പരീക്ഷയായാണ് നടത്തുക.

പരീക്ഷാ തീയതി

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ ഒൻപതാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ – എൽ.എൽ |.ബി. (ഓണേഴ്‌സ്) 2016 അഡ്മിഷൻ – റഗുലർ പരീക്ഷകൾ നവംബർ 16ന് ആരംഭിക്കും.

അപേക്ഷ ക്ഷണിച്ചു

മഹാത്മാഗാന്ധി സർവകലാശാല സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് 2022 വർഷത്തെ കോച്ചിംഗ് പ്രോഗ്രാമിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. നവംബർ 24 വരെ അപേക്ഷകൾ സ്വീകരിക്കും. വിശദമായ വിവരം സർവകലാശാല വെബ് സൈറ്റിൽ ലഭിക്കും. ഫോൺ: 9188374553, ഇമെയിൽ: http://civilserviceinstitute@mgu.ac.in

\"\"

അപേക്ഷ 11 വരെ

മൂവാറ്റുപുഴ നിർമ്മല സദൻ കോളേജിൽ നടത്തുന്ന എം.എഡ്. സ്‌പെഷൽ എജ്യൂക്കേഷൻ (ഇന്റലക്ച്വൽ ഡിസെബിലിറ്റി) പ്രവേശനത്തിന് നവംബർ 11 വരെ അപേക്ഷിക്കാം. അപേക്ഷകൾ കോളേജിൽ നേരിട്ട് സമർപ്പിക്കണം. വിശദവിവരം സർവകലാശാല വെബ് സൈറ്റിൽ. ഫോൺ: 8590197892, 9744045432.

\"\"

Follow us on

Related News