ഒന്നാംവർഷ ബിരുദാനന്തര ബിരുദ പ്രവേശനം 8മുതൽ: കേരള രണ്ടാം അലോട്ട്മെന്റ്

Nov 5, 2021 at 8:05 pm

Follow us on

തിരുവനന്തപുരം: കേരള സർവകലാശാല ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് പ്രകാരമുള്ള കോളേജ് പ്രവേശനം നവംബർ 8 മുതൽ 11 വരെ നടക്കും. വിദ്യാർത്ഥികൾക്ക് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അലോട്ട്മെന്റ് പരിശോധിക്കാവുന്നതാണ്. ഒന്നാം അലോട്ട്മെന്റ് ലഭിച്ച് നിശ്ചിത സമയത്തിനുളളിൽ ഫീസ് അടച്ചിട്ടില്ലാത്തവർ രണ്ടാം അലോട്ട്മെന്റിൽ ഉൾപ്പെടുന്നതല്ല. പുതിയതായി അലോട്ട്മെന്റ് ലഭിച്ചവർ ഓൺലൈനായി ഫീസ് അടയ്ക്കണം. ഒന്ന്, രണ്ട് ഘട്ട അലോട്ട്മന്റുകളിൽ അലോട്ട്മെന്റ് ലഭിച്ച് ഫീസ് അടച്ചവർക്ക് പ്രൊഫൈലിൽ നിന്ന് അലോട്ട്മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്യാൻ സാധിക്കും.

\"\"

കോളേജിൽ പോയി അഡ്മിഷൻ എടുക്കേണ്ട തീയതിയും സമയവും സമർപ്പിക്കേണ്ട രേഖകളെ സംബന്ധിച്ച വിവരങ്ങളും അലോട്ട്മെന്റ് മെമ്മോയിൽ നൽകിയിട്ടുണ്ട്. അലോട്ട്മെന്റ് ലഭിച്ചവർ മെമ്മോയിൽ പറഞ്ഞിട്ടുളള സമയത്ത് ആവശ്യമായ രേഖകളുടെ ഒറിജിനൽ സഹിതം കോളേജിൽ ഹാജരായി അഡ്മിഷൻ എടുക്കേണ്ടതാണ്. നവംബർ 8 മുതൽ കോളേജിൽ അഡ്മിഷൻ തുടങ്ങുന്നതിനാൽ അതിനു മുൻപ് തന്നെ ഫീസ് അടച്ച് മെമ്മോ ഡൗൺലോഡ് ചെയ്യാൻ ശ്രദ്ധിക്കുക. ഏതെങ്കിലും കാരണത്താൽ നിശ്ചിത തീയതിയിലോ സമയത്തോ അഡ്മിഷൻ എടുക്കാൻ സാധിക്കാത്തവർ അതതു കോളേജിലെ പ്രിൻസിപ്പാളുമായി ബന്ധപ്പെട്ട് നവംബർ 11നകം അഡ്മിഷൻ എടുക്കേണ്ടതാണ്. നവംബർ 11 ന് മുൻപായി കോളേജിൽ പ്രവേശനം നേടാത്തവരുടെ അലോട്ട്മെന്റ് റദ്ദാകുന്നതാണ്. ഹയർ ഓപ്ഷനായി കാത്തിരിക്കുന്ന വിദ്യാർത്ഥികൾക്ക് താൽക്കാലിക (Temporary/Provisional Admission) അഡ്മിഷനുളള അവസരം ഉണ്ടായിരിക്കും.

\"\"

അപ്രകാരം Temporary Admission എടുക്കുന്ന വിദ്യാർത്ഥി കോളേജിൽ ഒടുക്കേണ്ട ഫീസുകൾ നൽകേണ്ട ആവശ്യമില്ല.
എന്നാൽ അലോട്ട്മെന്റ് മെമ്മോയിൽ പറയുന്ന എല്ലാ സർട്ടിഫിക്കറ്റുകളുടേയും അസ്സൽ (including T.C.) കോളേജിൽ സമർപ്പിക്കേണ്ടതാണ്. കോളേജ് അഡ്മിഷൻ സമയത്ത് വിദ്യാർത്ഥികൾക്ക് (Temporary Admission/PermanentAdmission) തെരഞ്ഞെടുക്കാവുന്നതാണ്.
PermanentAdmission തെരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾ ഹയർ ഓപ്ഷൻ ഡിലീറ്റ് ചെയ്യേണ്ടതാണ്. വിശദവിവരങ്ങൾക്ക് അഡ്മിഷൻ വെബ്സൈറ്റ് (https://admissions.keralauniversity.ac.in)
സന്ദർശിക്കുക.

\"\"

Follow us on

Related News