editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രവേശനം 26, 27 തീയതികളിൽ 26ന് രാവിലെ 9ന് റിസൽട്ട്ബിടെക് ലാറ്ററല്‍ എന്‍ട്രിക്കുള്ള ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചുതാനൂര്‍ സിഎച്ച്കെഎം ഗവ. കോളജില്‍ ഇന്റഗ്രേറ്റഡ് എംഎ കോഴ്സില്‍ സീറ്റൊഴിവ്തിരുവനന്തപുരം ഗവ. ആർട്‌സ് കോളജിൽ സ്പോര്‍ട്സ് ക്വാട്ടയില്‍ പ്രവേശനംവീട്ടിലേക്ക് ഒരുമിച്ച് വന്നത് പിഎസ്‌സിയുടെ ഇരട്ട അപ്പോയിന്‍റ്മെന്റ് ലെറ്റര്‍; ഇരട്ടകളുടെ കുടുംബത്തിനിത് ഇരട്ടിസന്തോഷംനബാര്‍ഡില്‍ ഡവലപ്മെന്റ് അസിസ്റ്റന്റായി ചേരാം; 177 ഒഴിവുകള്‍ഭാരത് ഇലക്ട്രോണിക്സില്‍ പ്രൊജക്ട് എന്‍ജിനീയര്‍, ട്രെയിനി തസ്തികകളിലേക്ക് അപേക്ഷിക്കാം; പ്രതീക്ഷിക്കുന്നത് 100 ഒഴിവുകള്‍പ്ലസൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് ലിസ്റ്റ് 26ന്: 30നകം പ്രവേശനം പൂർത്തിയാക്കാൻ ശ്രമംഇന്നത്തെ പരീക്ഷ മാറ്റിവെച്ചു, കണ്ണൂർ സർവകലാശാല പുന:ക്രമീകരിച്ച പ്രൈവറ്റ് രജിസ്ട്രേഷൻ പരീക്ഷകൾസ്‌കൂൾ ഓഫ് ഇൻറർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സിൽ ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ നിമയനം

കാഴ്ച പരിമിതരായ അധ്യാപകരുടെ ഓൺലൈൻ ക്ലാസുകൾ: പരിശീലനം തുടങ്ങി

Published on : November 02 - 2021 | 6:37 pm

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0

തിരുവനന്തപുരം: സംസ്ഥാനത്തെ കാഴ്ചപരിമിതിയുള്ള മുഴുവന്‍ അധ്യാപകർക്കും ഓണ്‍ലൈന്‍ ക്ലാസുകള്‍ എടുക്കുന്നതിനായി ജിസ്യൂട്ട് പ്ലാറ്റ്ഫോം ഉപയോഗിക്കാനുള്ള പരിശീലനം കൈറ്റ് ആരംഭിച്ചു. സംസ്ഥാനത്തെ 14 ജില്ലകളിലുള്ള 456 അധ്യാപകർക്കാണ് പരിശീലനം ആരംഭിച്ചത്. സ്വതന്ത്രസോഫ്റ്റ്‍വെയറിലുള്ള പ്രത്യേക ഐസിടി പരിശീലനമടക്കമാണ് കാഴ്ചപരിമിതിയുള്ള അധ്യാപകർക്കും നല്‍കുന്നത്. ആധുനിക സങ്കേതങ്ങള്‍ ഉപയോഗിക്കുന്നതിനും കാഴ്ചപരിമിതി ഒരു തടസമല്ലാത്ത വിധം ‘ഓർക’ സ്വതന്ത്ര സോഫ്റ്റ്‍വെയർ സ്ക്രീന്‍ റീഡിംഗ് പോലുള്ളവ നേരത്തെ തന്നെ കൈറ്റ് സ്കൂളുകളിലെ ലാപ്‍ടോപ്പുകളില്‍ വിന്യസിച്ചിട്ടുണ്ട്.
അധ്യാപകരും കുട്ടികളും നേരിട്ട് വിനിമയം സാധ്യമാക്കുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കുള്ള ജിസ്യൂട്ട് പ്ലാറ്റ്ഫോം പൊതുവിദ്യാലയങ്ങളില്‍ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി ഹൈസ്കൂള്‍ വിഭാഗത്തില്‍ പത്തുലക്ഷത്തിലധികം കുട്ടികള്‍ക്കും അധ്യാപക‍ർക്കും ലോഗിന്‍ ഐ‍‍ഡി നല്‍കി കഴിഞ്ഞു. എട്ട് മുതല്‍ പത്ത് വരെ ക്ലാസുകളില്‍ ഓണ്‍ലൈന്‍ പഠനം ആരംഭിക്കുകയും ചെയ്തു. പ്ലസ് ടു വിഭാഗത്തിലെ അധ്യാപക പരിശീലനവും ഈ ആഴ്ച ആരംഭിച്ച് അടുത്ത ആഴ്ചയോടെ പൂ‍ർണമാകും.


ഇതോടൊപ്പമാണ് സംസ്ഥാനത്തെ കാഴ്ചപരിമിതിയുള്ള മുഴുവന്‍ അധ്യാപകർക്കും ജിസ്യൂട്ട് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ പരിശീലനം നല്‍കാന്‍ കൈറ്റ് പ്രത്യേക മൊഡ്യൂള്‍ സജ്ജമാക്കിയിട്ടുള്ളത്. ഇതനുസരിച്ച് കാഴ്ചപരിമിതരായ അധ്യാപകരെക്കൂടി പരിശീലകരാക്കിയാണ് സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലുമുള്ള അധ്യാപകർക്ക് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്.
കാഴ്ച പരിമിതരായ അധ്യാപകർക്കുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിന്റെ പരിശീലന പുരോഗതി തിരുവനന്തപുരം വഴുതക്കാടുള്ള കാഴ്ച പരിമിതർക്കായുള്ള ഗവണ്‍മെന്റ് സ്കൂളിലെത്തി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി വിലയിരുത്തി. പഠിതാക്കളുമായി ആശയവിനിമയം നടത്തിയശേഷം പരിശീലനത്തിന് കൂടുതല്‍ സമയം നല്‍കണമെന്ന അവരുടെ ആവശ്യം മന്ത്രി അംഗീകരിച്ചു.

0 Comments

Related News