പ്രധാന വാർത്തകൾ

പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ദേശീയ പ്രതിഭാനിര്‍ണയ പരീക്ഷ: ഒന്നാംഘട്ടം ജനുവരി 30ന്

Nov 2, 2021 at 3:33 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0

തിരുവനന്തപുരം: പത്താം ക്ലാസില്‍ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ദേശീയതലത്തില്‍ നടത്തുന്ന പ്രതിഭാനിര്‍ണയ മത്സരപ്പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. സര്‍ക്കാര്‍, എയ്ഡഡ് അംഗീകൃത സ്‌കൂളിലോ കേന്ദ്രീയ, നവോദയ വിദ്യാലയത്തിലോ സൈനിക സ്‌കൂളിലോ പഠിക്കുന്ന വിദ്യാർഥികൾക്ക്
സംസ്ഥാനതലത്തിലും തുടര്‍ന്ന് മികവുള്ളവര്‍ക്കു ദേശീയതലത്തിലും (NTSE : National Talent Search Examination) പരീക്ഷഎഴുതാം. ഓപ്പണ്‍ ഡിസ്റ്റന്‍സ് ലേണിങ് വഴി 18 വയസ്സില്‍ താഴെ ആദ്യമായി പത്തില്‍ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം. 2020-21ല്‍ 9-ാം ക്ലാസ് യോഗ്യതാപരീക്ഷയില്‍ ഭാഷയൊഴികെയുള്ള വിഷയങ്ങള്‍ക്ക് 55% എങ്കിലും മാര്‍ക്ക് വേണം. പട്ടികവിഭാഗം 50% മതി.
11, 12 ക്ലാസുകളില്‍ പഠിക്കുമ്പോള്‍ 1250 രൂപയും ബിരുദത്തിനും പിജി ബിരുദത്തിനും 2000 രൂപയും എന്ന ക്രമത്തില്‍ സ്കോളർഷിപ്പ് ലഭിക്കും. ആകെ രണ്ടായിരത്തോളം കുട്ടികള്‍ക്കാണ് പ്രതിമാസ സ്‌കോളര്‍ഷിപ്പ് ലഭിക്കുക.
2022 ജനുവരി 30നാണ് കേരളത്തിലെ ഒന്നാം ഘട്ട പരീക്ഷ. 120 മിനിറ്റ് പരീക്ഷയിൽ 100 ചോദ്യം വീതം രണ്ട് ഒബ്ജക്ടീവ് പേപ്പറുകള്‍ ഉണ്ടാകും. തെറ്റിനു മാര്‍ക്ക് കുറയ്ക്കില്ല. 40% വീതമെങ്കിലും മാര്‍ക്ക് നേടണം. പട്ടിക, ഭിന്നശേഷി വിഭാഗക്കാര്‍ 32% മാർക്ക് മതി.

\"\"
  1. മാനസികശേഷി, രാവിലെ 10 മുതല്‍ 12 വരെ: യുക്തിചിന്തയും അപഗ്രഥനശേഷിയും വിലയിരുത്താന്‍ വാക്കുകളുള്ളതും വാക്കുകളില്ലാതെ ചിത്രങ്ങളടങ്ങിയതുമായ ചോദ്യങ്ങള്‍
  2. സ്‌കൊളാസ്റ്റിക് ആപ്റ്റിറ്റിയൂഡ്, ഉച്ച തിരിഞ്ഞ് 1.30 മുതല്‍ 3.30 വരെ : സോഷ്യല്‍ സയന്‍സ്, മാത്സ്, സയന്‍സ് വിഷയങ്ങള്‍ എന്നിവയില്‍ നിന്ന്. 9ലെ മുഴുവനും 10ലെ ഒന്നും രണ്ടും ടേമുകളിലെയും പാഠങ്ങള്‍ ഉണ്ടാകും.
    അപേക്ഷ ആദ്യഘട്ടത്തിന് http://scert.kerala.gov.in എന്ന സൈറ്റില്‍ നവംബര്‍ 22 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷാഫീs 250 രൂപ അടയ്ക്കണം. പട്ടികവിഭാഗം 100 രൂപയാണ്.

ദേശീയപരീക്ഷ
കേരളത്തില്‍നിന്ന് 220 പേരെയാണ് രണ്ടാം ഘട്ട ദേശീയ പരീക്ഷയ്ക്ക് തിരഞ്ഞെടുക്കുക. അപേക്ഷാ ഫീസ് ഇല്ല. 10ലെ മുഴുവന്‍ പാഠങ്ങളും ഉള്‍പ്പെടുത്തും. ഇംഗ്ലിഷ്, മലയാളം, തമിഴ്, കന്നഡ ഭാഷകളില്‍ സംസ്ഥാനതലത്തിലും ദേശീയതലത്തിലും ചോദ്യങ്ങള്‍ കിട്ടും. തീയതിയും പരീക്ഷാ കേന്ദ്രവും പിന്നീട്. വിവരങ്ങള്‍ക്ക്  http://ncert.nic.in സന്ദർശിക്കുക.
ഫോണ്‍: 0471-2346113; ntscscertkerala@gmail.com

\"\"

Follow us on

Related News

ഏപ്രിൽ 26ന് പൊതു അവധി

ഏപ്രിൽ 26ന് പൊതു അവധി

തിരുവനന്തപുരം:ലോക്സഭാ തിരഞ്ഞെടുപ്പ് ദിനമായ ഏപ്രിൽ 26നു സംസ്ഥാനത്ത് പൊതു അവധി...