JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0
കോട്ടയം: 2021 ജൂലൈയിൽ നടന്ന മൂന്നാം സെമസ്റ്റർ ബി.പി.എഡ്. (റഗുലർ – 2019 അഡ്മിഷൻ) പരീക്ഷയുടെ ഫലം | പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 15 വരെ അപേക്ഷിക്കാം.
സ്‌പോട്ട് അഡ്മിഷൻ
മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസ് വകുപ്പിൽ എം.ടെക് എനർജി സയൻസ് ബാച്ചിലേക്ക് (2021 അഡ്മിഷൻ) ജനറൽ വിഭാഗത്തിൽ മൂന്നും ഈഴവ, ധീവര, എൽ.സി., ഇ.ഡബ്ല്യു.എസ്., എച്ച്.ഒ.ബി.സി. വിഭാഗങ്ങളിൽ ഓരോ സീറ്റും ഒഴിവുണ്ട്. അർഹരായ വിദ്യാർഥികൾ അസൽ യോഗ്യത രേഖകളുമായി നവംബർ അഞ്ചിന് ഉച്ചയ്ക്ക് 12ന് എഡി.എ11 സെക്ഷനിൽ എത്തണം. ഈഴവ, ധീവര, എൽ.സി., ഇ.ഡബ്ല്യു.എസ്., എച്ച്.ഒ.ബി.സി. വിഭാഗങ്ങളിലുള്ള വിദ്യാർഥികൾ നിശ്ചിതസമയത്ത് ഹാജരാകാത്തപക്ഷം പ്രസ്തുത സീറ്റുകളിലേക്ക് ജനറൽ വിഭാഗം വിദ്യാർഥികളെ നവംബർ എട്ടിന് രാവിലെ 11ന് പരിഗണിക്കും. യോഗ്യത സംബന്ധമായ വിശദവിവരങ്ങൾ സർവകലാശാല വെബ് സൈറ്റിൽ ലഭിക്കും. വിശദവിവരത്തിന് ഫോൺ: 9400630354.
മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് കെമിക്കൽ സയൻസസിൽ നടത്തുന്ന എം.എസ് സി. കെമിസ്ട്രി – 2021-2023 ബാച്ചിൽ പട്ടികജാതി വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള മൂന്ന് ഒഴിവുകളിലേക്ക് സ്‌പോട് അഡ്മിഷൻ നടത്തുന്നു. ക്യാറ്റ് പ്രോസ്‌പെക്ടസ് പ്രകാരം യോഗ്യരായ വിദ്യാർഥികൾ യോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി നവംബർ മൂന്നിന് ഉച്ചയ്ക്ക് 12ന് മുമ്പ് പഠനവകുപ്പിൽ എത്തണം. രജിസ്റ്റർ ചെയ്യുന്ന അപേക്ഷകരുടെ മെറിറ്റ് അടിസ്ഥാനത്തിലാണ് പ്രവേശനം നടത്തുക. എൻ.എസ്.എസ്./ എൻ.സി.സി./ എക്സ് സർവീസ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് നിയമാനുസൃതമായ വെയിറ്റേജ് മാർക്കുകൾ ലഭിക്കും. വിശദവിവരത്തിന് ഫോൺ: 0481-2731036, ഇമെയിൽ: office.scs@gmail.com
പരീക്ഷ നവം.16 മുതൽ
മൂന്നാം സെമസ്റ്റർ ബി.ടെക് (പുതിയ സ്‌കീം – 2010 അഡ്മിഷൻ മുതൽ സപ്ലിമെന്ററി/ മേഴ്‌സിചാൻസ്) പരീക്ഷകൾ നവംബർ 16ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.
അപേക്ഷ തീയതി
മൂന്നാം സെമസ്റ്റർ എം.എസ് സി. മെഡിക്കൽ ബയോകെമിസ്ട്രി (2019 അഡ്മിഷൻ – റഗുലർ/ 2018, 2017, 2016 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾക്ക് 525 രൂപ പിഴയോടെ നവംബർ രണ്ടിനും 1050 രൂപ സൂപ്പർഫൈനോടെ നവംബർ മൂന്നിനും അപേക്ഷിക്കാം.
അഞ്ചാം സെമസ്റ്റർ എം.എസ് സി. മെഡിക്കൽ ബയോകെമിസ്ട്രി (2018 അഡ്മിഷൻ റഗുലർ/ 2016-2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ നവംബർ 10 മുതൽ നടക്കും. 525 രൂപ പിഴയോടെ നവംബർ രണ്ടുവരെയും 1050 രൂപ | സൂപ്പർഫൈനോടെ നവംബർ മൂന്നുവരെയും അപേക്ഷിക്കാം.
പരീക്ഷ തീയതി
ഒന്നാം സെമസ്റ്റർ എം.എസ് സി. മെഡിക്കൽ ബയോകെമിസ്ട്രി (2020 അഡ്മിഷൻ – റഗുലർ/ 2019, 2018, 2017, 2016 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ നവംബർ 24 മുതൽ നടക്കും. പിഴയില്ലാതെ നവംബർ എട്ടുവരെയും 525 രൂപ പിഴയോടെ നവംബർ ഒൻപതുവരെയും 1050 രൂപ സൂപ്പർഫൈനോടെ നവംബർ 10 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 45 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.
പുതുക്കിയ പരീക്ഷ തീയതി
നവംബർ എട്ടിന് നടത്താനിരുന്ന എട്ടാം സെമസ്റ്റർ ബി.എച്ച്.എം. (ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് – 2017 അഡ്മിഷൻ – റഗുലർ/ 2013-2016 അഡ്മിഷൻ – സപ്ലിമെന്ററി – ഫുഡ് ആന്റ് ബിവറേജസ് കൺട്രോൾസ് ആന്റ് മാനേജ്‌മെന്റ് പരീക്ഷ നവംബർ 17ന് നടക്കും. പരീക്ഷ സമയത്തിനും കേന്ദ്രത്തിനും മാറ്റമില്ല.
0 Comments