ഇന്റഗ്രേറ്റഡ് പിജി ട്രയല്‍ അലോട്ട്‌മെന്റ്, പിജി പ്രവേശനം നീട്ടി: ഇന്നത്തെ കാലിക്കറ്റ് വാർത്തകൾ

Oct 29, 2021 at 4:23 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ ഗവണ്‍മെന്റ്, എയ്ഡഡ് കോളേജുകളിലെ 5 വര്‍ഷ ഇന്റഗ്രേറ്റഡ് പി.ജി. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശന വെബ്‌സൈറ്റില്‍ (https://admission.uoc.ac.in) അലോട്ട്‌മെന്റ് പരിശോധിക്കാവുന്നതാണ്. ഒന്നാം അലോട്ട്‌മെന്റ് നവംബര്‍ 3-ന് പ്രസിദ്ധീകരിക്കും. ഫോണ്‍ 0494 2407016, 7017

ജീവല്‍ പത്രികാ സമര്‍പ്പണം

കാലിക്കറ്റ് സര്‍വകലാശാലയിലെ മുഴുവന്‍ പെന്‍ഷന്‍കാരും സമര്‍പ്പിക്കേണ്ട ജീവല്‍ പത്രിക, നോണ്‍ എംപ്ലോയ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് എന്നിവയും കുടുംബ പെന്‍ഷന്‍കാര്‍ ജീവല്‍ പത്രികക്കൊപ്പം പുനര്‍വിവാഹം ചെയ്തിട്ടില്ല എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും നവംബര്‍ 20-ന് മുമ്പായി സര്‍വകലാശാലയില്‍ സമര്‍പ്പിക്കണം. നവംബര്‍ 2 മുതല്‍ ഫിനാന്‍സ് വിഭാഗത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിക്കും. പത്രിക ഓണ്‍ലൈനായി സമര്‍പ്പിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. അക്ഷയ കേന്ദ്രം, പോസ്റ്റല്‍ വിഭാഗം എന്നിവിടങ്ങളില്‍ നിലവിലുള്ള സേവനങ്ങള്‍ ഇതിനായി ഉപയോഗിക്കാം. സര്‍ട്ടിഫിക്കറ്റ് യഥാസമയം സമര്‍പ്പിക്കുന്നവരുടെ പെന്‍ഷന്‍ മാത്രമേ ഡിസംബര്‍ മാസം മുതല്‍ വിതരണം ചെയ്യുകയുള്ളൂ. വിശദവിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

\"\"

പി.ജി. പ്രവേശനം അപേക്ഷ നീട്ടി

2021-22 അദ്ധ്യയന വര്‍ഷത്തെ പി.ജി. പ്രവേശനത്തിന് നവംബര്‍ 5 വരെ അപേക്ഷിക്കാം. പ്രവേശന വിജ്ഞാപനവും പ്രോസ്‌പെക്ടസും പ്രവേശന വെബ്‌സൈറ്റില്‍ ലഭ്യമാണ്. നിലവില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് രജിസ്റ്റര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍, ഫോട്ടോ എന്നിവ ഒഴികെയുള്ള വിവരങ്ങള്‍ തിരുത്തുന്നതിനും 5 വരെ അവസരമുണ്ട്.

പരീക്ഷ

ഒന്നാം വര്‍ഷ അഫ്‌സലുല്‍ ഉലമ പ്രിലിമിനറി മെയ് 2021 റഗുലര്‍ പരീക്ഷ നവംബര്‍ 17-ന് തുടങ്ങും.

സര്‍വകലാശാലാ പഠന വിഭാഗത്തിലെ മൂന്നാം സെമസ്റ്റര്‍ എം.എസ് സി. ബയോടെക്‌നോളജി (നാഷണല്‍ സ്ട്രീം) ഡിസംബര്‍ 2020 പരീക്ഷ നവംബര്‍ 17-ന് തുടങ്ങും.

കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ മൂന്നാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2020 റഗുലര്‍ പരീക്ഷ നവംബര്‍ 17-ന് തുടങ്ങും.

മാനേജ്‌മെന്റ് പ്രൊജക്ട് വൈവ

എട്ടാം സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. നവംബര്‍ 2020 പരീക്ഷയുടെ പ്രൊജക്ട് വൈവ നവംബര്‍ 2-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.

\"\"

പുനഃപരീക്ഷ

മൂന്നാം സെമസ്റ്റര്‍ എം.എ. മ്യൂസിക് നവംബര്‍ 2020 റഗുലര്‍ പരീക്ഷയുടെ ഹിസ്റ്ററി ഓഫ് മ്യൂസിക് ഓഫ് മോഡേണ്‍ പിരീഡ് എന്ന പേപ്പറിന്റെ പുനഃപരീക്ഷ നവംബര്‍ 8-ന് നടക്കും.

കോവിഡ് സ്‌പെഷ്യല്‍ പരീക്ഷ

രണ്ട് വര്‍ഷ ബി.എഡ്. സോഷ്യല്‍ സയന്‍സ് രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി കോവിഡ് സ്‌പെഷ്യല്‍ പരീക്ഷ 30-ന് തുടങ്ങും.  

പ്രാക്ടിക്കല്‍ പരീക്ഷ

നാലാം സെമസ്റ്റര്‍ ബി.പി.എഡ്. ഏപ്രില്‍ 2021 പരീക്ഷയുടെ എക്‌സ്റ്റേണല്‍ പ്രാക്ടിക്കല്‍ പരീക്ഷ നവംബര്‍ 8-ന് തുടങ്ങും.  

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റര്‍ എം.എസ് സി. അക്വാകള്‍ച്ചര്‍ ആന്റ് ഫിഷറി മൈക്രോബയോളജി നവംബര്‍ 2020 പരീക്ഷയുടെയും നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെയും നാലാം സെമസ്റ്റര്‍ എം.എ. മള്‍ട്ടിമീഡിയ, തമിഴ് ഏപ്രില്‍ 2021 പരീക്ഷകളുടെയും ഒമ്പതാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. ഡിസംബര്‍ 2020, 2012 സ്‌കീം റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും 2004 സ്‌കീം സപ്ലിമെന്ററി പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ നവംബര്‍ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ 11 വരെ അപേക്ഷിക്കാം.

മൂന്നാം വര്‍ഷ ബി.എച്ച്.എം. ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 12 വരെ അപേക്ഷിക്കാം.  

Follow us on

Related News