മാറ്റിവച്ച പരീക്ഷ, ബിരുദ മൂല്യനിര്‍ണയം: ഇന്നത്തെ 12 കാലിക്കറ്റ് വാർത്തകൾ

Oct 26, 2021 at 6:09 pm

Follow us on

തേഞ്ഞിപ്പലം: മാറ്റി വെച്ച മൂന്നാം സെമസ്റ്റര്‍ (നവംബര്‍ 2020) ബിരുദ പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം നവംബര്‍ 8ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ബിരുദ മൂല്യനിര്‍ണയ ക്യാമ്പ് 28 മുതല്‍

രണ്ടാം സെമസ്റ്റര്‍ (സി.യു.സി.ബി.സി.എസ്.എസ്.) സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ്, സി.ബി.സി.എസ്.എസ്. (റഗുലര്‍) ബി.എ., ബി.എസ്‌സി. ഏപ്രില്‍ 2020 പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് 28-ന് തുടങ്ങും.

എസ്.സി.-എസ്.ടി. സ്‌പെഷ്യല്‍ അലോട്ട്‌മെന്റ് 27ന്

കാലിക്കറ്റ് സര്‍വകലാശാലയുടെ 2021-22 അധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിനുള്ള എസ്.സി-എസ്.ടി. വിഭാഗത്തിനുള്ള സ്‌പെഷ്യല്‍ അലോട്ട്‌മെന്റ് ഒക്ടോബര്‍ 27-ന് ഉച്ചക്ക് 12 മണിക്ക് പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിച്ചവര്‍ നിര്‍ബന്ധമായും അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത 29-ന് വൈകീട്ട് നാല് മണിക്കകം അതത് കോളേജുകളില്‍ പ്രവേശനം നേടണം. സ്റ്റുഡന്റ് ലോഗിന്‍ വഴി വിദ്യാര്‍ത്ഥികള്‍ക്ക് അലോട്ട്‌മെന്റ് പരിശോധിക്കാം. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ admission.uoc.ac.in.

\"\"


പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ ബി.കോം. ഹോണേഴ്‌സ്, ബി.കോം. പ്രൊഫഷണല്‍ നവംബര്‍ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ അപേക്ഷ

ഒമ്പതാം സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. ഹോണേഴ്‌സ് അഞ്ചാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ നവംബര്‍ 5 വരെയും 170 രൂപ പിഴയോടെ 8 വരെയും ഫീസടച്ച് 9 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

നാലാം സെമസ്റ്റര്‍ എം.എസ്.സി. ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി ജൂണ്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ നവംബര്‍ 3 വരെയും 170 രൂപ പിഴയോടെ 5 വരെയും ഫീസടച്ച് 8 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

\"\"

മൂന്നാം സെമസ്റ്റര്‍ എം.എസ് സി. ബയോടെക്‌നോളജി (നാഷണല്‍ സ്ട്രീം) ഡിസംബര്‍ 2020 പരീക്ഷക്ക് പിഴ കൂടാതെ നവംബര്‍ 5 വരെയും 170 രൂപ പിഴയോടെ 8 വരെയും ഫീസടച്ച് നേരിട്ട് അപേക്ഷിക്കാം. 18-ന് മുമ്പായി ഡസര്‍ട്ടേഷന്‍ സമര്‍പ്പിക്കണം. ഡസര്‍ട്ടേഷന്‍ ഇവാല്വേഷനും വൈവയും 22-ന് നടക്കും.

സര്‍വകലാശാലാ പഠന വിഭാഗങ്ങളിലെ രണ്ടാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ നവംബര്‍ 8 വരെയും 170 രൂപ പിഴയോടെ 11 വരെയും ഫീസടച്ച് 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

\"\"

ഒന്നാം സെമസ്റ്റര്‍ എം.ടെക്. നാനോ സയന്‍സ് ആന്റ് ടെക്‌നോളജി  നവംബര്‍ 2020 സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ നവംബര്‍ 3 വരെയും 170 രൂപ പിഴയോടെ 5 വരെയും ഫീസടച്ച് 8 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

ഒന്നാം സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. ഹോണേഴ്‌സ് ഏപ്രില്‍ 2019 പരീക്ഷയുടേയും രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി നവംബര്‍ 2019 പരീക്ഷയുടേയും പ്രത്യേക പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

അദ്ധ്യാപക പരിശീലനം

കാലിക്കറ്റ് സര്‍വകലാശാലാ ഹ്യൂമണ്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് സെന്റര്‍ കോളേജ്- യൂണിവേഴ്‌സിറ്റി അദ്ധ്യാപകര്‍ക്ക് ലൈഫ് സയന്‍സില്‍ പരിശീലനം സംഘടിപ്പിക്കുന്നു. നവംബര്‍ 12 മുതല്‍ 25 വരെ നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ നവംബര്‍ 1 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അഗ്രിക്കള്‍ച്ചര്‍ സയന്‍സ്, ബയോകെമിസ്ട്രി, ബയോടെക്‌നോളജി, ബോട്ടണി, ജനിറ്റിക്‌സ്, മൈക്രോബയോളജി, സുവോളജി വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ : 0494 2407350, 7351, ugchrdc.uoc.ac.in 

ഓവര്‍സിയര്‍ നിയമനം

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിങ് വിഭാഗത്തില്‍ ഓവര്‍സിയര്‍ (സിവില്‍) തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ അസ്സല്‍ യോഗ്യതാരേഖകളുടെ പകര്‍പ്പുകള്‍ നവംബര്‍ 5-ന് മുമ്പായി രജിസ്ട്രാര്‍, യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്,  കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ., പിന്‍-673635 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. യോഗ്യരായവരുടെ പേരുവിവരങ്ങളും നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍ (www.uoc.ac.in) 

Follow us on

Related News