പ്രധാന വാർത്തകൾ
കേരള ഹൈക്കോടതിയിൽ അസിസ്റ്റൻ്റ് തസ്തികകളിൽ നിയമനം: അപേക്ഷ 3മുതൽഒന്‍പതാം ക്ലാസില്‍ പാഠ്യപദ്ധതി പരിഷ്കരണമുണ്ടാകില്ലെന്ന് സിബിഎസ്ഇസംസ്കൃത സർവകലാശാലയിൽ നാടക പഠനത്തിൽ പിജി കോഴ്സ്: വിശദവിവരങ്ങൾ അറിയാം22 ദിവസത്തിനുള്ളിൽ പിജി ഫലം പുറത്തുവിട്ട് കാലിക്കറ്റ് സർവകലാശാല3,4, 6,7 ക്ലാസുകളിലെ പരീക്ഷാഫലം വന്നു: അതിവേഗം ഡിഇഡിരക്ഷിതാക്കൾക്കും നാട്ടുകാർക്കും അഭിപ്രായം അറിയിക്കാം: പഠന പിന്തുണാ പരിപാടി ഏപ്രിൽ മുതൽസംസ്കൃത സർവകലാശാലയിൽ ഓൺലൈൻ കോഴ്സുകൾകുറഞ്ഞ ഫീസില്‍ എം.എസ്ഡബ്ല്യു പഠിക്കാം: വാര്‍ഷിക ഫീസ്‌ 6500 രൂപഐഐടി കാൺപൂരിൽ വിവിധ വിഷയങ്ങളിൽ ഓൺലൈൻ പിജി കോഴ്സുകൾപിഎച്ച്ഡി പ്രവേശനത്തിന് ഇനി നെറ്റ് സ്കോർ: മാറ്റം ഈ വർഷം മുതൽ

സംസ്ഥാനത്ത് കോളേജുകൾ നാളെമുതൽ: മുഴുവൻ ക്ലാസുകളിലും പഠനം

Oct 24, 2021 at 4:12 pm

Follow us on

തിരുവനന്തപുരം: കേരളത്തിലെ കോളജുകൾ നാളെ മുതൽ തുറന്ന് പ്രവർത്തിക്കും. ഒന്നര വർഷത്തിന് ശേഷമാണ് കേരളത്തിലെ കലാലയങ്ങൾ പൂർണമായും തുറക്കുന്നത്. ഈ മാസം 18 മുതൽ എല്ലാ ക്ലാസുകളും ആരംഭിക്കാൻ നടപടി സ്വീകരിച്ചെങ്കിലും കനത്ത മഴയെ തുടർന്ന് നീട്ടിവെക്കുകയായിരുന്നു. പുതിയ തീയതി പ്രകാരം നാളെ മുതൽ സംസ്ഥാനത്തെ മുഴുവൻ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കും. ഈ മാസം 4നാണ് അവസാന വർഷ ബിരുദ ബിരുദാനന്തര വിദ്യാർഥികൾക്ക് ക്ലാസുകൾ ആരംഭിച്ചത്.

കോവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ടിരിക്കുന്ന സംസ്ഥാനത്തെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടേയുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുന്നതിന് സർക്കാർ അനുമതി നൽകുകയായിരുന്നു. ഒക്ടോബർ 4 മുതൽ അവസാന വർഷ വിദ്യാർത്ഥികൾക്ക് ക്ലാസുകൾ ആരംഭിച്ച ശേഷം ജൂനിയർ ക്ലാസുകളിൽ ഈ മാസം 18 മുതൽ ക്ലാസുകൾ ആരംഭിക്കാനായിരുന്നു ശ്രമം. കേരളത്തിൽ ഇപ്പോൾ മഴയ്ക്ക് ശമനം ഉണ്ടായതോടെ നാളെമുതൽ കോളേജുകൾ പൂർണമായും പ്രവർത്തനക്ഷമമാകും. എല്ലാ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് കളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കാൻ അനുമതിയുണ്ട്. അധ്യാപകരും വിദ്യാർത്ഥികളും രണ്ട് ഡോസ് വാക്സിൻ നിർബന്ധമായും എടുത്തിരിക്കണം.

\"\"

18 വയസ്സിൽ താഴെയുള്ള വിദ്യാർഥികൾക്ക് വാക്സിൻ എടുക്കാതെ ക്ലാസ്സിൽ എത്താം. നവംബർ ഒന്നുമുതൽ സ്കൂൾ അധ്യയനം തുടങ്ങുന്നതിനു മുന്നോടിയായി ഉന്നതവിദ്യാഭ്യാസരംഗത്ത് പഠനം ആരംഭിക്കാനാണ് സർക്കാരിന്റെ നീക്കം. കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിച്ചായിരിക്കും കോളജുകളിലും സ്കൂളുകളിലും വിദ്യാർഥികളെ പ്രവേശിപ്പിക്കുക.

\"\"

Follow us on

Related News