ബിരുദ പ്രവേശനത്തിന് സ്പെഷ്യൽ അലോട്ട്മെന്റ്: ഇന്നത്തെ കാലിക്കറ്റ്‌ വാർത്തകൾ

Oct 18, 2021 at 8:04 pm

Follow us on

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയുടെ 2021-22 അധ്യയനവർഷത്തെ ബിരുദപ്രവേശനത്തിൽ എസ്.സി.-എസ്.ടി. സീറ്റൊഴിവുകൾ നികത്താൻ സ്പെഷ്യൽ അലോട്ട്മെന്റ് നടത്തുന്നു. ഈ വിഭാഗക്കാർക്ക് ഒക്ടോബർ 21 മുതൽ 23-ന് വൈകീട്ട് നാല് വരെ നിലവിലെ സീറ്റൊഴിവ് അനുസരിച്ച് കോളേജ് ഓപ്ഷനുകൾ സ്റ്റുഡന്റ് ലോഗിൻ വഴി മാറ്റി നൽകാം. കോളേജുകളിലെ ഒഴിവുകൾ പ്രവേശവിഭാഗത്തിന്റെ വെബ്സൈറ്റിൽ ( admission.uoc.ac.in ) ലഭ്യമാണ്. ഇപ്രകാരം റീ ഓപ്ഷൻ നൽകുവരെയും പുതുതായി രജിസ്റ്റർ ചെയ്തവരെയും മാത്രമേ സ്പെഷ്യൽ അലോട്ട്മെന്റിന് പരിഗണിക്കൂ. സ്പെഷ്യൽ അലോട്ട്മെന്റ് ലഭിക്കുവർക്ക് നിലവിലെ അഡ്മിഷൻ നഷ്ടമാകും.

പരീക്ഷാ ഫലം

അവസാന വർഷ എം.എ. ഹിസ്റ്ററി ഏപ്രിൽ 2020 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

സി.സി.എസ്.എസ്. രണ്ടാം വർഷ എം.എസ് സി എൻവയോൺമെന്റൽ സയൻസ് ഏപ്രിൽ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

\"\"

സി.സി.എസ്.എസ്.-പി.ജി. രണ്ടാം സെമസ്റ്റർ എം.എസ് സി. മൈക്രോബയോളജി ഏപ്രിൽ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ബി.എസ് സി-ഐ.ടി സീറ്റൊഴിവ്

കാലിക്കറ്റ് സർവകലാശാലാ സി.സി.എസ്.ഐ.ടി. പുതുക്കാട് കേന്ദ്രത്തിൽ ബി.എസ് സി – ഐ.ടി. കോഴ്‌സിന് എസ്.സി., എസ്.ടി., ഒ.ബി.എച്ച്., ഇ.ടി.ബി., മുസ്ലിം, ഇ.ഡബ്ല്യു.എസ്. വിഭാഗങ്ങൾക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പ്രവേശനം നേടാൻ ആഗ്രഹിക്കുവർ 20-ന് ഉച്ചക്ക് 2 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ : 0480 2751888

സി.എച്ച്. ചെയർ ഗവേഷണ ഫെലോഷിപ്പ്

കാലിക്കറ്റ് സർവകലാശാല സി.എച്ച്. മുഹമ്മദ് കോയ ചെയർ \’\’മലയാള മാധ്യമങ്ങളിലെ മുസ്ലിം പ്രതിനിധാനം\’\’ ഗവേഷണ പ്രോജക്റ്റിലേക്ക് യോഗ്യരായവരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു മാധ്യമ പഠനത്തിൽ തത്പരരായ, ബിരുദാനന്തര ബിരുദ യോഗ്യതയുള്ള ഗവേഷകർ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട മേഖലയിൽ ഗവേഷണ പരിചയമുള്ളവർക്ക് മുൻഗണന നൽകും. സി.എച്ച്. ചെയർ നിയമിക്കുന്ന വിഷയ വിദഗ്ദ്ധ സമിതിയുടെ മേൽനോട്ടത്തിൽ മൂന്ന് മാസത്തിനകം ഗവേഷണ റിപ്പോർട്ട് സമർപ്പിക്കണം. പുളിക്കലകത്ത് അബു ഫൗണ്ടേഷനുമായി  സഹകരിച്ച് നടത്തുന്ന ഗവേഷണ പ്രോജക്റ്റിൽ നാല്പത്തയ്യായിരം രൂപയാണ് ഫെലോഷിപ്പ് തുക. അപേക്ഷകൾ നവംബർ 10നു മുമ്പായി ഓൺലൈനായി സമർപ്പിക്കണം. ഇമെയിൽ  chmkchair@gmail.com

യു.ജി. പുനഃപ്രവേശനം അപേക്ഷ നീട്ടി

കാലിക്കറ്റ്  സർവകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗത്തിനു കീഴിൽ യു.ജി. കോഴ്‌സുകൾക്ക് 2016, 2017, 2018 വർഷങ്ങളിൽ പ്രവേശനം നേടി ഒന്നും രണ്ടും മൂന്നും നാലും സെമസ്റ്റർ പരീക്ഷകൾക്ക് അപേക്ഷിച്ച ശേഷം തുടർപഠനം നടത്താൻ കഴിയാത്തവർക്ക് അഞ്ചാം സെമസ്റ്ററിലേക്ക് പുനഃപ്രവേശനത്തിന് അവസരം. 100 രൂപ ഫൈനോടെ 30 വരെ ഓലൈനായി അപേക്ഷിക്കാം. ഫോ – 0494 2407356, 7494 http://sdeuoc.ac.in    

കൗണ്ടർ നിയമനം

കാലിക്കറ്റ് സർവകലാശാലാ പ്രസിൽ ദിവസവേതനാടിസ്ഥാനത്തിൽ കൗണ്ടർ തസ്തികയിൽ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി.യാണ് യോഗ്യത. പ്രായപരിധി 36 വയസ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്‌ടോബർ 28. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

പരീക്ഷാ അപേക്ഷ

എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്‌ട്രേഷൻ സി.യു.സി.ബി.സി.എസ്.എ,സ്.-യു.ജി. ഒന്നാം സെമസ്റ്റർ നവംബർ 2020 സപ്ലിമെന്ററി പരീക്ഷക്കും പ്രൈവറ്റ് രജിസ്‌ട്രേഷൻ സി.ബി.സി.എസ്.എസ്.-യു.ജി. റഗുലർ പരീക്ഷക്കും പിഴ കൂടാതെ 30 വരെയും 170 രൂപ പിഴയോടെ നവംബർ 2 വരെയും ഫീസടച്ച് 5 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. അഫിലിയേറ്റഡ് കോളേജുകളിലെ നവംബർ 2020 റഗുലർ പരീക്ഷക്ക് പിഴ കൂടാതെ 30 വരെയും 170 രൂപ പിഴയോടെ നവംബർ 2 വരെയും ഫീസടച്ച് 3 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.

പരീക്ഷ

റദ്ദാക്കിയ ഒന്ന്, രണ്ട് സെമസ്റ്റർ ബി.ടെക്., പാർട്ട് ടൈം ബി.ടെക്. ഏപ്രിൽ 2020 സപ്ലിമെന്ററി പരീക്ഷ 20-ന് തുടങ്ങും. നിലവിൽ ലഭ്യമായ ഹാൾടിക്കറ്റ് സഹിതം മുൻനിശ്ചയിച്ച കേന്ദ്രങ്ങളിൽ പരീക്ഷക്ക് ഹാജരാകണം.

\"\"

Follow us on

Related News