പ്രധാന വാർത്തകൾ
ഹയർ സെക്കന്ററി ഫലം മെയ് പത്തോടെ: മൂല്യനിർണ്ണയം അടുത്തയാഴ്ച പൂർത്തിയാക്കുംഎസ്എസ്എൽസി മൂല്യനിർണ്ണയം പൂർത്തിയായി: പരീക്ഷാ ഫലം ഉടൻഹയർ സെക്കൻഡറി അധ്യാപകർക്കും അവധിക്കാല പരിശീലനം: മെയ്‌ 20മുതൽ തുടക്കംകെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർസിൽ പ്രവേശനംസാക്ഷരതാ മിഷന്റെ പച്ചമലയാളം കോഴ്സ്: അപേക്ഷ 30വരെകാലിക്കറ്റിൽ പുതിയ ഇൻ്റഗ്രേറ്റഡ് പി.ജി. കോഴ്സുകൾ: അപേക്ഷ 26വരെകേരള ബാങ്കിൽ ക്ലാർക്ക്, ഓഫീസ് അറ്റൻഡൻ്റ് നിയമനം: ആകെ 479 ഒഴിവുകൾസെറിബ്രൽ പാൾസിയെ അതിജീവിച്ച് ശാരിക സിവിൽ സർവീസിലേക്ക്KEAM 2024: അപേക്ഷ തീയതി നീട്ടിസർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്

കുട്ടികൾക്ക് പോഷകാഹാരം വീടുകളിൽ എത്തിച്ച് പഴകുളം കെവിയുപി സ്കൂൾ

Oct 13, 2021 at 3:41 pm

Follow us on

പത്തനംതിട്ട: കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന് വിവിധയിനം ധാന്യങ്ങൾ ഉപയോഗിച്ച് ഹെൽത്ത് മിക്സ് തയ്യാറാക്കി വീടുകളിൽ എത്തിച്ചു നൽകുകയാണ് പഴകുളം കെവിയുപി സ്കൂൾ. കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പോഷണ അഭിയാൻ മാസാചരണത്തിൻ്റെ ഭാഗമായാണ് പോഷകസമൃദ്ധമായ ധാന്യക്കൂട്ട് കുട്ടികൾക്ക് നൽകുന്നത്.

\"\"

മൂന്നു വയസു മുതൽ 12 വയസു വരെയുള്ള പ്രായത്തിൽ കുട്ടികളിലെ ഭാരക്കുറവും, ഭക്ഷണം കഴിക്കാനുള്ള മടിയും കുട്ടികളിൽ വലിയ ആരോഗ്യ പ്രശ്നം സൃഷ്ടിക്കുന്നു. പാർശ്വഫലങ്ങളില്ലാത്ത പ്രകൃതിദത്തമായ ധാന്യക്കൂട്ടായ ഹെൽത്ത് മിക്സ് നൽകുന്നതിലൂടെ അവരിൽ പോഷക അഭാവം പരിഹരിക്കുന്നതിനും തൂക്കം വർദ്ധിപ്പിക്കുന്നതിനും സാധിക്കുന്നു
സൂചി ഗോതമ്പ്, റാഗി, ചെറുപയർ, ഞവര അരി, കടലപ്പരിപ്പ്, മുതിര, ഉഴുന്ന്, ചൗവ്വരി, ബാർലി, സോയാബീൻ, നിലക്കടല, ബദാം, കശുവണ്ടി പരിപ്പ്, കറുപ്പട്ട, ഏലക്കാ തുടങ്ങി 15 ഇനം വസ്തുക്കൾ കഴുകി ഉണക്കി, വറുത്ത് പൊടിച്ച് 250 ഗ്രാം പാക്കറ്റുകളിലാക്കി സീൽ ചെയ്താണ് ഓരോ കുട്ടിക്കും നൽകുന്നത്. വറുത്ത് പൊടിച്ച് പാക്കറ്റാക്കുന്നതിനു വേണ്ട സഹായം ചെയ്തത് പഴകുളം മുള്ളുവിളയിൽ ഫ്ലവർ മിൽസ് ആണ്.

\"\"


പോഷകാഹാര കുറവ് ഉയർത്തുന്ന പ്രശ്നങ്ങൾ കുട്ടികളെയും രക്ഷിതാക്കളെയും ബോധ്യപ്പെടുത്തുന്നതിനായി അടൂർ ഗവ: ഹോസ്പിറ്റലിലെ ഡയറ്റീഷ്യനായ ജ്യോതി.എൻ.നായരുടെ ഒരു ബോധവത്ക്കരണം ക്ലാസും ഇതോടൊപ്പം സംഘടിപ്പിച്ചു.

\"\"


അടൂർ ഉപജില്ലാ, വിദ്യാഭ്യാസ ഓഫീസർ ബി.വിജയലക്ഷ്മി, പി.ടി.എ.പ്രസിഡൻ്റ് എസ്.ആർ സന്തോഷ്, കവിതാ മുരളി ഹെഡ്മിസ്ട്രസ്, പ്രോഗ്രാം കോർഡിനേറ്റർ കെ.എസ്. ജയരാജ്, സ്കൂൾ വിദ്യാർത്ഥി കോർഡിനേറ്റർമാരായ സിദ്ധാർത്ഥ്.എസ്, ഹംദാ ബസീം, അധ്യപകരായ ലക്ഷ്മി രാജ്, ബീന.വി., വന്ദന. വി.എസ്, സ്മിത.ബി, ശാലിനി. എസ്. എന്നിവരുടെ നേതൃത്വത്തിലാണ് ഈ മികച്ച പ്രവർത്തനം നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം
പത്തനംതിട്ട ജില്ലാ പഞ്ചായത്ത്‌ അംഗം ശ്രീനാദേവി കുഞ്ഞമ്മ നിർവഹിച്ചു.

Follow us on

Related News