തേഞ്ഞിപ്പലം: 2004, 2017 സ്കീമുകള്‍ ആറാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. ഏപ്രില്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 30 വരെ അപേക്ഷിക്കാം.
സി.ബി.സി.എസ്.എസ്., സി.യു.സി.ബി.സി.എസ്.എസ്. മൂന്നാം സെമസ്റ്റര്‍ എം.കോം. നവംബര്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 28 വരെ അപേക്ഷിക്കാം.

പത്താം സെമസ്റ്റര്‍ ബി.ആര്‍ക്ക്. ഡിസംബര്‍ 2020 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയ ഫലം
എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ ബി.എ., ബി.എസ് സി. നവംബര്‍ 2019 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ 2019 സ്കീം, 2019 പ്രവേശനം സി.ബി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ അപേക്ഷാ തീയതി നീട്ടി. 170 രൂപ പിഴയോടെ 21-ന് മുമ്പായി ഫീസടച്ച് 22 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
എസ്.ഡി.ഇ. സി.ബി.സി.എസ്.എസ്. മൂന്നാം സെമസ്റ്റര്‍ പി.ജി. 2019 സ്കീം, 2019 പ്രവേശനം നവംബര്‍ 2020 പരീക്ഷക്ക് അപേക്ഷിക്കേണ്ട അവസാന തീയതി നീട്ടി. 170 രൂപ പിഴയോടെ ഫീസടച്ച് 20 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ്, ഗ്രേഡ് കാര്‍ഡ് വിതരണം
അഫിലിയേറ്റഡ് കോളേജുകളിലേയും വിദൂരവിദ്യാഭ്യാസ വിഭാഗത്തിലേയും ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2021 ബിരുദ പരീക്ഷ ഫലം വന്നവര്‍ക്കുള്ള പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് ഗ്രേഡ് കാര്‍ഡ് എന്നിവ അതത് കോളേജ് കേന്ദ്രങ്ങളില്‍ നിന്നും അദീബി ഫാസില്‍ പ്രിലിമിനറി രണ്ടാം വര്‍ഷം ഏപ്രില്‍ 2020 പരീക്ഷയുടെ ഗ്രേഡ് കാര്‍ഡ് പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്നും കൈപ്പറ്റേണ്ടതാണ്.

0 Comments