പ്രധാന വാർത്തകൾ

സംസ്ഥാനത്ത് സ്കൂളുകൾ തുറന്നു: അധ്യാപകർക്കായി

Oct 11, 2021 at 7:25 am

Follow us on

തിരുവനന്തപുരം: നവംബർ ഒന്നുമുതൽ സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി ഇന്നുമുതൽ മുഴുവൻ അധ്യാപകരും സ്കൂളിൽ എത്തിത്തുടങ്ങി. അധ്യാപകർക്ക് പുറമേ മറ്റു സ്കൂൾ ജീവനക്കാരും ഇന്നുമുതൽ സ്കൂളുകളിൽ ഹാജരായി തുടങ്ങി. അധ്യാപകരുടെയും വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സ്കൂളുകളിൽ ശുചീകരണ പ്രവർത്തികൾ ആരംഭിച്ചു . ഒന്നു മുതൽ 10വരെയുള്ള ക്ലാസ്സുകളിലെ മുഴുവൻ അധ്യാപകരും അനധ്യാപകരും അതത് സ്കൂളുകളിൽ നിർബന്ധമായി ഹാജരാകണമെന്നാണ് നിർദേശം. പരീക്ഷ മൂല്യനിർണ്ണയ ഡ്യൂട്ടി ഇല്ലാത്ത ദിവസങ്ങളിൽ എല്ലാ ഹയർസെക്കൻഡറി /വൊക്കേഷണൽ ഹയർസെക്കൻഡറി അധ്യാപകരും സ്കൂളുകളിൽ നിർബന്ധമായി എത്തണം. സ്കൂൾ തുറക്കുന്നതിനു മുന്നോടിയായുള്ള പ്രവർത്തനങ്ങളിൽ അധ്യാപകരും മറ്റു ജീവനക്കാരും പങ്കെടുക്കണമെന്നും നിർദേശമുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ, കണ്ടയിന്മന്റ് സോൺ നിബന്ധനകൾ തുടങ്ങിയവ നിർബന്ധമായും പാലിക്കപ്പെടേണ്ടതാണ്.

\"\"


നിലവിലെ ഓൺലൈൻ/ഡിജിറ്റൽ ക്ലാസ്സുകൾ, തുടർപഠന പിന്തുണാ പ്രവർത്തനങ്ങൾ എന്നിവ അധ്യാപകർ തുടരേണ്ടതാണ്.
പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ മാർഗ്ഗരേഖയിലെ നിർദ്ദേശങ്ങൾ
കർശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് വിദ്യാഭ്യാസ ഓഫീസർമാർ ഉറപ്പുവരുത്ത
ണ്ടതാണ്. സ്കൂളുകളിലെ എല്ലാ അധ്യാപകരും അനധ്യാപകരും സ്കൂൾ തുറക്കുന്നതിന് മുമ്പ് രണ്ട് ഡോസ് വാക്സിൻ എടുത്തതിന്റെ രഖകൾ ബന്ധപ്പെട്ട മേലധികാരിക്ക് സമർപ്പിക്കേണ്ടതാണ്. ആയതിനാൽ രണ്ട് വാക്സിനേഷൻ പൂർത്തിയാക്കാത്ത അദ്ധ്യാപകർ /അനദ്ധ്യാപകർ ഉണ്ടെങ്കിൽ ഉടനടി രണ്ട് ഡോസ് വാക്സിനേഷൻ പൂർത്തിയാക്കേണ്ടതാണ്. കോവിഡ് സുരക്ഷാമാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ പുറപ്പെടുവിക്കുന്ന ഉത്തരവുകൾ എല്ലാ ജീവനക്കാരും പാലിക്കേണ്ടതാണ്. നവംബർ ഒന്നുമുതൽ വിദ്യാലയങ്ങളിൽ അധ്യയനം ആരംഭിക്കുമ്പോൾ അതിനനുസരിച്ച സുരക്ഷാ സാഹചര്യം ഉറപ്പുവരുത്തുന്നതും അധ്യാപകരുടെ ചുമതലയാണ്.

Follow us on

Related News

ഏപ്രിൽ 26ന് പൊതു അവധി

ഏപ്രിൽ 26ന് പൊതു അവധി

തിരുവനന്തപുരം:ലോക്സഭാ തിരഞ്ഞെടുപ്പ് ദിനമായ ഏപ്രിൽ 26നു സംസ്ഥാനത്ത് പൊതു അവധി...