പ്ലസ്‌വൺ പ്രവേശനം: അധിക ബാച്ച് അനുവദിക്കാൻ നീക്കം

Oct 7, 2021 at 9:50 pm

Follow us on

തിരുവനന്തപുരം: രണ്ടാമത്തെ അലോട്ട്മെന്റിലും പ്ലസ് വൺ സീറ്റുകൾ ലഭിക്കത്ത വിദ്യാർത്ഥികൾ ഏറെയുള്ള ജില്ലകളിൽ താൽക്കാലികമായി അധിക ബാച്ചുകൾ അനുവദിക്കാൻ സർക്കാർ നീക്കം. എസ്എസ്എൽസിക്ക് ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുപോലും സീറ്റ് ലഭിച്ചില്ലെന്ന പരാതികൾ ശക്തമായ സാഹചര്യത്തിലാണ് ബന്ധപ്പെട്ട ജില്ലകളിൽ അധിക ബാച്ചുകൾ അനുവദിക്കുന്നത് സർക്കാർ ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതത്വത്തിലാണ് പുരോഗമിക്കുന്നുണ്ട്g.

\"\"


അധിക ബാച്ചുകൾ അനുവദിക്കുമ്പോൾ സർക്കാരിന് ഉണ്ടാകുന്ന അധിക ചെലവുമായി ബന്ധപ്പെട്ട റിപ്പോർട്ട് ധനവകുപ്പിനോട്‌ തേടിയിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചശേഷമാകും അന്തിമ തീരുമാനം കൈക്കൊള്ളുക. രണ്ടര ലക്ഷത്തോളം മെറിറ്റ് സീറ്റുകൾ ഉണ്ടായിട്ടും ഒന്നര ലക്ഷത്തോളം വരുന്ന ഫുൾ എ പ്ലസ് കാർക്ക് സീറ്റ് കിട്ടാത്തത് നിയമസഭയിൽ പ്രതിപക്ഷം ചോദ്യം ചെയ്തിരുന്നു.

Follow us on

Related News