വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ

സ്വാതി തിരുനാൾ സംഗീത കോളേജിൽ എൻജിനീയറിങ് അസിസ്റ്റന്റുമാരുടെ ഒഴിവുകൾ

Published on : October 05 - 2021 | 2:41 am

തിരുവനന്തപുരം: സ്വാതി തിരുനാൾ ഗവ. സംഗീത കോളേജിലെ റെക്കോർഡിങ് തീയേറ്ററിൽ സൗണ്ട് എൻജിനീയറിങ് അസിസ്റ്റന്റിന്റേയും എൻജിനീയറിങ് അസിസ്റ്റന്റിന്റേയും ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സൗണ്ട് എൻജിനീയർ അസിസ്റ്റന്റ് ഒഴിവിലേക്ക് സൗണ്ട് എൻജിനിയറിങ്ങിൽ ബിരുദം/ഡിപ്ലോമയും, പ്രോടൂൾസ്, ലോജിക്‌സ് തുടങ്ങിയ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. എൻജിനീയറിങ് അസിസ്റ്റന്റ് ഒഴിവിലേക്ക് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം/ഡിപ്ലോമയും, റെക്കോർഡിങ് തീയേറ്ററിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. കരാറടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ കോളേജിൽ നടക്കുന്ന നേരിട്ടുള്ള അഭിമുഖത്തിൽ പങ്കെടുക്കുന്നതിനായി അസൽ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തി പരിചയം സാക്ഷ്യപ്പെടുത്തിയത്, മറ്റ് അനുബന്ധരേഖകൾ സഹിതം ഒക്‌ടോബർ 11ന് രാവിലെ 10നും ഇലക്ട്രിക്കൽ എൻജിനീയറിങ് ഉദ്യോഗാർത്ഥികൾ അന്നേ ദിവസം രാവിലെ 11നും ഹാജരാകണം.

0 Comments

Related NewsRelated News