വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ

സ്‌കൂൾ തുറക്കുമ്പോൾ പിന്തുണയുമായി തദ്ദേശ സ്ഥാപനങ്ങൾ കൂടെയുണ്ടാകണം: മന്ത്രി എം.വി.ഗോവിന്ദൻ

Published on : October 04 - 2021 | 2:02 am

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകൾ പുനരാരംഭിക്കാനുള്ള മൈക്രോപ്ലാനുകൾ തയ്യാറാക്കുന്ന വേളയിൽ അതിനാവശ്യമായ എല്ലാ പിന്തുണയും നൽകിക്കൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നേതൃ തലത്തിലേക്കുയരണമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദൻ. അധ്യാപകർ അടക്കമുള്ള ജീവനക്കാർക്കും രക്ഷിതാക്കൾക്കും വാക്‌സിനേഷൻ നൽകേണ്ടതുണ്ട്. കോവിഡ് വാക്സിനേഷൻ കുറവുകൾ പരിഹരിക്കാൻ വാർഡ് തല സമിതികൾ ഇടപെടണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാർ ആഹ്വാനം ചെയ്തിട്ടുള്ള സമ്പൂർണ്ണ കോവിഡ് വാക്സിനേഷനെന്ന ലക്ഷ്യം പൂർത്തീകരിക്കാൻ സംസ്ഥാനത്തെ എല്ലാ വാർഡ് തല സമിതികളും രംഗത്തിറങ്ങണമെന്ന് മന്ത്രി പറഞ്ഞു. വാർഡ് തല കമ്മറ്റികൾ അടിയന്തരമായി വിളിച്ച് ചേർത്ത് കർമ്മ പദ്ധതികൾ തയ്യാറാക്കി, വാക്‌സിനേഷൻ കുറവുകൾ പരിഹരിക്കാനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തണം.

0 Comments

Related NewsRelated News