വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
വിദ്യാകിരണം പദ്ധതി തുടങ്ങി: ആദ്യഘട്ടത്തില്‍ നൽകുന്നത് 45313 ലാപ്‍ടോപ്പുകള്‍എല്ലാ വിദ്യാർത്ഥികൾക്കും പ്ലസ് വൺ പ്രവേശനം: പരിഹാരമാര്‍ഗങ്ങള്‍ പ്രഖ്യാപിച്ചുസംസ്ഥാനത്ത് കോളേജുകൾ നാളെമുതൽ: മുഴുവൻ ക്ലാസുകളിലും പഠനംനവംബർ ഒന്നിന് സ്കൂൾതല പ്രവേശനോത്സവം: സ്കൂൾ കവാടത്തിൽ സ്വീകരിക്കണംസ്കൂളിലെ ക്രമീകരണങ്ങൾ 27ന് പൂർത്തിയാക്കണം: മന്ത്രി വി.ശിവൻകുട്ടികാലിക്കറ്റ് സർവകലാശാലയുടെ വിവിധ പരീക്ഷകളിൽ മാറ്റം: പുതിയ തീയതി ഉടൻകേരള വെറ്ററിനറി സര്‍വകലാശാലയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്ബിഎഡ് പ്രവേശനം: ട്രയല്‍ അലോട്ട്‌മെന്റ്നവംബർ ഒന്നുമുതൽ ഉച്ചഭക്ഷണ വിതരണം ആരംഭിക്കും: നിർദ്ദേശങ്ങൾ പാലിക്കണംസ്‌പെഷ്യൽ സ്‌കൂൾ അധ്യാപക പരിശീലന കോഴ്‌സ്
[wpseo_breadcrumb]

ജൂനിയർ റിസർച് ഫെലോ: 15വരെ അപേക്ഷിക്കാം

Published on : October 01 - 2021 | 6:16 pm

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലക്ക് കീഴിലുള്ള സ്കൂൾ ഓഫ് എനർജി മെറ്റീരിയൽസ് ടയർ നിർമ്മാതാക്കളായ സിയറ്റ് കമ്പനിയുമായി ചേർന്ന് നടത്തുന്ന ഒരു ഗവേഷണ പദ്ധതിയിലേക്ക് ജൂനിയർ റിസർച്ച് ഫെലോയെ തെരഞ്ഞെടുക്കുന്നു. കെമിസ്ട്രി, പോളിമർ സയൻസ്, പോളിമർ കെമിസ്ട്രി എന്നിവയിൽ ഏതെങ്കിലും എം.എസ് സി./ എം.ഫിൽ യോഗ്യതയോ പോളിമർ ടെക്നോളജിയിൽ എം.ടെക് യോഗ്യതയോ നാനോ സയൻസിൽ എം.എസ് യോഗ്യതയോ ഉള്ളവരെ പരിഗണിക്കും. യോഗ്യത പരീക്ഷയിൽ ചുരുങ്ങിയത് 60 ശതമാനം മാർക്കെങ്കിലും നേടിയവരായിരിക്കണം അപേക്ഷകർ. കൂടാതെ, സി.എസ്.ഐ.ആർ. അല്ലെങ്കിൽ ജി.എ.റ്റി.ഇ. യോഗ്യതയും ഉണ്ടായിരിക്കണം. മൂന്ന് വർഷത്തേക്കായിരിക്കും ഫെലോഷിപ്പ്. തെരഞ്ഞെടുക്കപ്പെടുന്നയാൾക്ക് പ്രതിമാസം 27000 രൂപ നിരക്കിൽ പ്രതിഫലവും നിയമാനുസൃതമായ വീട്ടുവാടകബത്തയും ലഭിക്കും. താല്പര്യമുള്ളവർ ബയോഡാറ്റ, യോഗ്യ പരീക്ഷകളുടെ മാർക്ക് ലിസ്റ്റ് എന്നിവയടക്കമുള്ള അപേക്ഷ ഒക്ടോബർ 15ന് മുമ്പ് [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8281082083.

0 Comments

Related NewsRelated News