തിരുവനന്തപുരം : സംസ്ഥാനത്ത് ഒബിസി സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള അവസാനതീയ്യതി നീട്ടണമെന്ന ആവശ്യവുമായി വിദ്യാർഥികളും രക്ഷിതാക്കളും. സ്കോളർഷിപ്പ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന് അവസാനിക്കുകയാണ്. എന്നാൽ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട സർട്ടിഫിക്കറ്റുകൾ സർക്കാർ ഓഫീസുകളിൽ നിന്ന് യഥാസമയം ലഭ്യമാകാത്തതിനാലാണ് അപേക്ഷാതീയതി നീട്ടണമെന്ന ആവശ്യം ഉയരുന്നത്. സെപ്റ്റംബർ 6മുതൽ ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസരം നൽകിയത്. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് പല സർക്കാർ ഓഫീസുകളിൽ നിന്നും യഥാസമയം ആവശ്യമായ സർട്ടിഫിക്കറ്റ് ലഭിച്ചില്ല. സ്കോളർഷിപ്പ് അപേക്ഷയോടൊപ്പം കുടുംബത്തിന്റെ വരുമാന സർട്ടിഫിക്കറ്റും കുട്ടിയുടെ ബാങ്ക് അക്കൗണ്ടും നൽകണം. പലസ്ഥലങ്ങളിലും ബാങ്കും സർക്കാർ ഓഫീസുകളും കോവിഡ് വ്യാപനത്തെ തുടർന്ന് അടഞ്ഞു കിടന്നതിനാൽ പലർക്കും സർട്ടിഫിക്കറ്റുകൾ ലഭ്യമായിട്ടില്ല. ബാങ്കുകളിലെ തിരക്കുകാരണം അക്കൗണ്ട് എടുക്കാൻ ഒരുമാസത്തോളം ആകുമെന്നും വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നു. സ്കോളർഷിപ്പ് തീയതി നീട്ടി നൽകിയില്ലെങ്കിൽ പലർക്കും ആനുകൂല്യം നഷ്ടമാകും.
സർട്ടിഫിക്കറ്റുകൾ ലഭിച്ചില്ല: ഒബിസി സ്കോളർഷിപ്പ് തിയതി നീട്ടണമെന്ന് ആവശ്യം
Published on : September 30 - 2021 | 7:18 am

Related News
Related News
പത്താം ക്ലാസുകാർക്ക് കേന്ദ്ര വ്യവസായ സുരക്ഷാ സേനയില്‍ വിവിധ ഒഴിവുകൾ; 69,100 രൂപ വരെ ശമ്പളം
SUBSCRIBE OUR YOUTUBE CHANNEL...
ന്യൂമാറ്റ്സ് സംസ്ഥാനതല പരീക്ഷ ഫെബ്രുവരി 25ന്
SUBSCRIBE OUR YOUTUBE CHANNEL...
‘തൊഴിലരങ്ങത്തേക്ക്’ നാളെ തുടങ്ങും: സ്ത്രീകളെ തൊഴിൽ സജ്ജരാക്കുക ലക്ഷ്യം
SUBSCRIBE OUR YOUTUBE CHANNEL...
കെഎസ്ടിയു സംസ്ഥാന സമ്മേളനത്തിന് മലപ്പുറം തിരൂരിൽ കൊടിയേറി
SUBSCRIBE OUR YOUTUBE CHANNEL...
0 Comments