പ്രധാന വാർത്തകൾ

നവോദയ വിദ്യാലയ പ്രവേശനം: അടുത്ത അധ്യയന വർഷത്തേയ്ക്ക് അപേക്ഷിക്കാം

Sep 27, 2021 at 11:41 am

Follow us on

തിരുവനന്തപുരം: നവോദയ വിദ്യാലയങ്ങളിൽ 2021-22 അധ്യയന വർഷത്തെ ആറാം ക്ലാസ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷകൾ ഓൺലൈനായി നവംബർ 30വരെ സമർപ്പിക്കാം. അംഗീകാരമുള്ള വിദ്യാലയങ്ങളിൽ നിലവിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്നവരായിരിക്കണം അപേക്ഷകർ. 6 മുതൽ 12 വരെ ക്ലാസുകളിൽ സിബിഎസ്ഇ സിലബസ് പ്രകാരമാണ് അധ്യയനം. പ്രവേശനം നേടുന്നവർ സ്കൂൾ ക്യാംപസിൽ താമസിച്ചു വേണം പഠിക്കാൻ. താമസം, പഠനം, ഭക്ഷണം, യൂണിഫോം, പാഠപുസ്തകങ്ങൾ എന്നിവ സൗജന്യമാണ്. 8വരെ ഫീസ് ഇല്ല. 9മുതൽ 12വരെ മാസം 600 രൂപ ഫീസ് നൽകണം. വിദ്യാർത്ഥിൾക്ക് സ്വന്തം ജില്ലയിലുള്ള നവോദയ വിദ്യാലയത്തിൽ മാത്രമാണ് പ്രവേശനം നൽകുക. സ്വന്തം ജില്ലയിലെ
വിദ്യാലയത്തിൽ മാത്രമേ അപേക്ഷ നൽകാൻ കഴിയൂ. നിലവിൽ അഞ്ചാം ക്ലാസ് വിജയിച്ചവർ അപേക്ഷിക്കേണ്ടതില്ല. പ്രവേശനത്തിനുള്ള അപേക്ഷയ്ക്ക് ഫീസില്ല.
കേരളത്തിൽ 14 നവോദയ വിദ്യാലയങ്ങളാണ് പ്രവർത്തിക്കുന്നത്. അപേക്ഷാഫോമും പ്രോസ്പെക്ടസും http://navodaya.gov.in വെബ്സൈറ്റ് വഴി ലഭിക്കും.

\"\"


പ്രവേശനം

2022 ഏപ്രിൽ 30ന് നടക്കുന്ന
പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. അഞ്ചാം ക്ലാസ് വരെ പഠിച്ച ഭാഷയിൽ വിദ്യാർത്ഥിക്ക് പരീക്ഷ എഴുതാം. പരീക്ഷാഫലം 2022 ജൂണിൽ പ്രസിദ്ധീകരിക്കും. ഒരു വിദ്യാർത്ഥിക്ക് ഒരു തവണ മാത്രമേ പരീക്ഷ എഴുതാൻ അവസരമുള്ളൂ. ആകെ 80 ചോദ്യങ്ങൾ ഉണ്ടാകും. 100 മാർക്കിനുള്ള ഒബ്ജക്ടീവ് ടൈപ്പിലാണ് പരീക്ഷ. മാനസികശേഷി: 40 ചോദ്യം, 50 മാർക്ക്, 60 മിനിറ്റ്. അരിത്തമാറ്റിക്: 20 ചോദ്യം, 25 മാർക്ക്, 30 മിനിറ്റ്. ഭാഷ: 20 ചോദ്യം, 25 മാർക്ക്, 30 മിനിറ്റ് എന്നിങ്ങനെയാണ് സിലബസ്.

ഫീസ് ഇളവുകൾ
പിന്നാക്ക വിഭാഗങ്ങളിൽ ഉള്ളവർക്ക് ഫീസ് ഇളവുണ്ട്. ദാരിദ്യരേഖയ്ക്കു താഴെയുള്ള
വർ, പെൺകുട്ടികൾ, പട്ടികവിഭാഗക്കാർ എന്നിവർക്ക് ഫീസ് വേണ്ട.

പ്രായപരിധി
2009 മേയ് ഒന്നിനും 2013 ഏപ്രിൽ 30നും ഇടയിൽ ജനിച്ചവരാകണം. പട്ടികവിഭാ
ഗക്കാരടക്കം ആർക്കും പ്രായപരിധിയിൽ ഇളവില്ല.

സംവരണം
ഗ്രാമീണ വിദ്യാർഥികൾക്കായി 75 ശതമാനം ക്വാട്ടയുണ്ട്. 3മുതൽ 5വരെ ക്ലാസുകളിൽ ഗ്രാമപ്രദേശത്ത് പഠിച്ചവർക്ക് ആണ് സംവരണം. ഏതെങ്കിലും അവസരത്തിൽ നഗരപ്രദേശങ്ങളിൽ പഠിച്ചിട്ടുണ്ടെങ്കിൽ ഗ്രാമീണ വിദ്യാർഥിയായി പരിഗണിക്കില്ല.
മൂന്നിലൊന്നു സീറ്റ് പെൺകുട്ടികൾക്ക് നീക്കിവച്ചിടുണ്ട്. പട്ടികജാതി/വർഗ സംവരണം ജില്ലയിലെ
ജനസംഖ്യാനുപാതികമായിട്ടാണ് കണക്കുക.

Follow us on

Related News

ഏപ്രിൽ 26ന് പൊതു അവധി

ഏപ്രിൽ 26ന് പൊതു അവധി

തിരുവനന്തപുരം:ലോക്സഭാ തിരഞ്ഞെടുപ്പ് ദിനമായ ഏപ്രിൽ 26നു സംസ്ഥാനത്ത് പൊതു അവധി...