വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ

എൻടിഎ നടത്തുന്ന പ്രവേശന പരീക്ഷകളുടെ വിവരങ്ങൾ

Published on : September 26 - 2021 | 10:25 am

തിരുവനന്തപുരം: നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന വിവിധ പ്രവേശന പരീക്ഷകളുടെ അഡ്മിറ്റ്‌ കാർഡ് പ്രസിദ്ധീകരിച്ചു. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് /അണ്ടർ ഗ്രാജുവേറ്റ് (യു.ഇ.ടി), പോസ്റ്റ് ഗ്രാജുവേറ്റ് (പി.ഇ.ടി), ബാബാ സാഹേബ് ഭീംറാവു അംബേദ്കർ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് /അണ്ടർ ഗ്രാജുവേറ്റ് (യു.ജി), പോസ്റ്റ് ഗ്രാജുവേറ്റ് (പി.ജി) പരീക്ഷകൾ സെപ്റ്റംബർ 28, 29, 30, ഒക്ടോബർ 1, 3, 4 തിയ്യതികളിലായി നടക്കും. പ്രവേശന പരീക്ഷകളുടെ സമയക്രമം https://bhuet.nta.nic.in / https://bbauet.nta.nic.in/ http://nta.ac.in എന്നീ സൈറ്റുകളിലുള്ള ബന്ധപ്പെട്ട സർവകലാശാലകളുടെ പരീക്ഷയുടെ വിജ്ഞാപനത്തിൽ ലഭ്യമാണ്. അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യേണ്ട സമയം വെബ്സൈറ്റുകളിൽ പ്രസിദ്ധപ്പെടുത്തും. സെപ്റ്റംബർ 26 മുതൽ 30 വരെയും ഒക്ടോബർ ഒന്നിനും ആയി നടത്തുന്ന കംപ്യൂട്ടർ ബേസ്ഡ് ഡൽഹി യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റിന്റെ (ഡി.യു.ഇ.റ്റി) അഡ്മിറ്റ് കാർഡ് https://ntaexam2021.cbtexam.in/ ൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

0 Comments

Related NewsRelated News