സെറ്റ് പരീക്ഷാഫലം: 14.38 ശതമാനം വിജയം

Sep 25, 2021 at 3:21 pm

Follow us on

തിരുവനന്തപുരം: ഓഗസ്റ്റ് 14ന് നടന്ന സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ (SET) ഫലം പ്രസിദ്ധീകരിച്ചു. http://lbscentre.kerala.gov.inprd.kerala.gov.in ലും ഫലം ലഭ്യമാണ്. ആകെ 18,067 പേർ പരീക്ഷ എഴുതിയതിൽ 2,598 പേർ വിജയിച്ചു. ആകെ വിജയശതമാനം 14.38 ആണ്. പാസ്സായവരുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ സെറ്റ് സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനുള്ള അപേക്ഷാഫോം എൽ ബി എസ് സെന്ററിന്റെ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ആവശ്യമായ രേഖകളുടെ (ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ) പകർപ്പുകൾ 40 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേൽവിലാസം എഴുതിയ എ ഫോർ വലിപ്പത്തിലുള്ള ക്ലോത്ത് ലൈൻഡ് കവർ സഹിതം ഡയറക്ടർ, എൽ ബി എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജി, പാളയം, തിരുവനന്തപുരം-33 എന്ന വിലാസത്തിൽ അയയ്ക്കണം.
സെറ്റ് സർട്ടിഫിക്കറ്റുകൾ 2022 ജനുവരി മാസം മുതൽ വിതരണം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക:് 0471 2560311, 312, 313, 314

Follow us on

Related News