വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
അൺഎയ്ഡഡ് സ്കൂളുകൾക്ക് സർക്കാർ അംഗീകാരം : നവംബർ 14 വരെ അപേക്ഷിക്കാംവിദ്യാകിരണം പദ്ധതി തുടങ്ങി: ആദ്യഘട്ടത്തില്‍ നൽകുന്നത് 45313 ലാപ്‍ടോപ്പുകള്‍എല്ലാ വിദ്യാർത്ഥികൾക്കും പ്ലസ് വൺ പ്രവേശനം: പരിഹാരമാര്‍ഗങ്ങള്‍ പ്രഖ്യാപിച്ചുസംസ്ഥാനത്ത് കോളേജുകൾ നാളെമുതൽ: മുഴുവൻ ക്ലാസുകളിലും പഠനംനവംബർ ഒന്നിന് സ്കൂൾതല പ്രവേശനോത്സവം: സ്കൂൾ കവാടത്തിൽ സ്വീകരിക്കണംസ്കൂളിലെ ക്രമീകരണങ്ങൾ 27ന് പൂർത്തിയാക്കണം: മന്ത്രി വി.ശിവൻകുട്ടികാലിക്കറ്റ് സർവകലാശാലയുടെ വിവിധ പരീക്ഷകളിൽ മാറ്റം: പുതിയ തീയതി ഉടൻകേരള വെറ്ററിനറി സര്‍വകലാശാലയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്ബിഎഡ് പ്രവേശനം: ട്രയല്‍ അലോട്ട്‌മെന്റ്നവംബർ ഒന്നുമുതൽ ഉച്ചഭക്ഷണ വിതരണം ആരംഭിക്കും: നിർദ്ദേശങ്ങൾ പാലിക്കണം
[wpseo_breadcrumb]

ഇഷ്ടവിഷയവും സ്കൂളും ലഭിക്കാതെ എ പ്ലസുകാർ

Published on : September 23 - 2021 | 4:08 pm

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ-പ്ലസ് ലഭിച്ചവർക്കുപോലും പ്ലസ് വൺ ആദ്യ അലോട്ട്‌മെന്റിൽ ഇഷ്ടവിഷയവും സ്കൂളും ലഭിച്ചില്ലെന്ന് പരാതി. ഈ വർഷം 1,21,318 വിദ്യാർഥികൾക്കാണ് മുഴുവൻ വിഷയങ്ങൾക്കും എ-പ്ലസ് ലഭിച്ചത്. എന്നാൽ ഇവരിൽ പലർക്കും ആദ്യ അലോട്ട്മെന്റ് പോലും ലഭിച്ചിട്ടില്ല. ഈ വർഷം കൂടുതൽ ഫുൾ എ-പ്ലസ് ഉള്ളതാണ് പ്രതിസന്ധിക്ക് കാരണം. ഫുൾ എ പ്ലസിൽ ഈ വർഷം 79,412 കുട്ടികളുടെ വർധന ഉണ്ടായി. 4,19,651 വിദ്യാർഥികളാണ് ഈ വർഷം ഉപരിപഠനത്തിനു യോഗ്യത നേടിയത്. ഈ സാഹചര്യത്തിലാണ് പലർക്കും ഇഷ്ട വിഷയവും സ്കൂളും ലഭിക്കാതെ പോകുന്നത്. പ്ലസ് വണിന് സർക്കാർ, എയ്ഡഡ് മേഖലയിൽ അധിക ബാച്ചുകൾ അനുവദിക്കേണ്ടതില്ലെന്ന സർക്കാർ തീരുമാനവും ആശങ്കക്കിടയാക്കുന്നുണ്ട്. എന്നാൽ ഉപരിപഠനത്തിന് യോഗ്യത നേടിയ എല്ലാ വിദ്യാർത്ഥികൾക്കും സീറ്റ് ഉറപ്പാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി ഇന്നലെ വ്യക്തമാക്കിയിരുന്നു. അൺ എയ്ഡഡ് സ്കൂളുകളിൽ സീറ്റ് വർധിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി സൂചിപ്പിച്ചിരുന്നു. ഒന്നാം അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം ഒക്ടോബർ ഒന്നിനകം പൂർത്തീകരിച്ച് രണ്ടാം അലോട്ട്മെന്റ് ഒക്ടോബർ ഏഴിനു പ്രസിദ്ധീകരിക്കും.

പ്ലസ് വൺ പ്രവേശനത്തിന്റെ കണക്ക് താഴെ
ജില്ല, ആകെ അപേക്ഷകർ, മെറിറ്റ് സീറ്റ്, അലോട്ട്മെന്റ് ലഭിച്ചവർ, ഒഴിവ് എന്നീ ക്രമത്തിൽ
തിരുവനന്തപുരം 35,949 24,687 21,350 3,337
കൊല്ലം 34,644 18,215 15,750 2,465
പത്തനംതിട്ട 14,515 9,625 7,951 1,674
ആലപ്പുഴ 26,753 15,420 12,707 2,713
കോട്ടയം 23,689 13,656 11,328 2,328
ഇടുക്കി 12,998 7,747 6,367 1,380
എറണാകുളം 37,375 20,157 19,673 3,184
തൃശ്ശൂർ 40,486 21,367 18,037 3,330
പാലക്കാട് 43,010 24,345 20,096 4,249
മലപ്പുറം 77,837 41,470 30,882 10,588
കോഴിക്കോട് 48,606 27,927 22,027 5,900
വയനാട് 12,415 8,081 6,734 1,347
കണ്ണൂർ 37,289 25,501 18,517 6,984
കാസർകോട് 19,653 12,938 9699 3239

0 Comments

Related News







Related News