എസ്.ടി. വിഭാഗം വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം തുടങ്ങി: മറ്റുക്ലാസുകളിലെ കുട്ടികൾക്കും ലാപ്ടോപ് ലഭ്യമാക്കുമെന്ന് മന്ത്രി

Sep 17, 2021 at 4:01 pm

Follow us on

തിരുവനന്തപുരം: ഓണ്‍ലൈന്‍ പഠനത്തിന് എസ്.ടി വിഭാഗം വിദ്യാർത്ഥികൾക്ക് ലാപ്‍ടോപ്പ് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി. വിക്ടേഴ്സ് ചാനൽ വഴിയുള്ള ഫസ്റ്റ്ബെല്‍ ഡിജിറ്റല്‍ ക്ലാസുകൾക്കായി ആദിവാസി മേഖലയിലെ കുട്ടികള്‍ക്ക് ലാപ്‍ടോപ്പുകള്‍ ലഭ്യമാക്കുന്നതിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിച്ചു. ആദ്യഘട്ടത്തില്‍ പത്താം ക്ലാസിലെ മുഴുവന്‍ എസ്.ടി കുട്ടികള്‍ക്കുമാണ് ലാപ്‍ടോപ്പുകള്‍ ലഭ്യമാക്കുന്നത്. പ്ലസ് വൺ പൊതുപരീക്ഷ കഴിഞ്ഞാൽ ഉടൻ പ്ലസ്‍ടു കുട്ടികള്‍ക്കും ലാപ്ടോപ്പുകൾ നൽകുമെന്ന് മന്ത്രി പറഞ്ഞു. ഘട്ടംഘട്ടമായി മറ്റു ക്ലാസുകളിലെ കുട്ടികള്‍ക്കും ലാപ്‍ടോപ്പുകള്‍ ലഭ്യമാക്കും. ആദിവാസി മേഖലയിലെ കുട്ടികള്‍ക്ക് അതതു സ്കൂളുകള്‍ വഴി ലൈബ്രറി പുസ്തകങ്ങള്‍ വിതരണം ചെയ്യുന്ന മാതൃകയിലാണ് ലാപ്‍ടോപ്പുകള്‍ അനുവദിക്കുന്നത്.
കൈറ്റിന്റെ തിരുവനന്തപുരം ജില്ലാ ഓഫീസില്‍ നടന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ഡയറക്ടര്‍ കെ. ജീവന്‍ ബാബു, കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് എന്നിവര്‍ പങ്കെടുത്തു.  തിരുവനന്തപുരം ജില്ലയിലെ ജി.എച്ച്.എസ് ഉത്തരംകോട് പ്രഥമാധ്യാപിക സി.ആര്‍.‍ ശിവപ്രിയയ്ക്ക് ലാപ്‍ടോപ്പ്
നല്‍കിക്കൊണ്ടാണ് മന്ത്രി വിതരണോദ്ഘാടനം നടത്തിയത്.

\"\"

Follow us on

Related News

ഏപ്രിൽ 26ന് പൊതു അവധി

ഏപ്രിൽ 26ന് പൊതു അവധി

തിരുവനന്തപുരം:ലോക്സഭാ തിരഞ്ഞെടുപ്പ് ദിനമായ ഏപ്രിൽ 26നു സംസ്ഥാനത്ത് പൊതു അവധി...