സതേൺ കമാൻഡ് ആർമി സർവീസ് കോർപ്സ് : 400 ഒഴിവുകൾ

Sep 16, 2021 at 12:34 pm

Follow us on

ന്യൂഡൽഹി: കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനു കീഴിലെ സതേൺ കമാൻഡ് ആർമി സർവീസ് കോർപ്സ് (എ.എസ്.സി)യൂണിറ്റുകളിൽ വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഡൽഹി, പൂനെ, മുംബൈ,ചെന്നൈ, ബെംഗളൂരു തുടങ്ങിയ
കേന്ദ്രങ്ങളിലാണ് ഒഴിവുകൾ. ആകെയുള്ള 400 ഒഴിവിലേക്ക് പുരുഷന്മാർക്കു മാത്രമാണ് അവസരം.
ലേബർ വിഭാഗത്തിൽ193 ഒഴിവുകളാണ് ഉള്ളത്. മെട്രിക്കുലേഷൻ/
തത്തുല്യമാണ് യോഗ്യത. പ്രായം 18നും 25നും ഇടയിൽ. ശമ്പളം:18,000 രൂപയും മറ്റ്
ആനുകൂല്യങ്ങളും.

സിവിലിയൻ മോട്ടർ ഡ്രൈവർ വിഭാഗത്തിൽ 115 ഒഴിവുകൾ ഉണ്ട്.
മെട്രിക്കുലേഷൻ/തത്തുല്യമാണ് യോഗ്യത. , മോട്ടർ ഡവിങ് ലൈസൻസ്, 2
വർഷ പരിചയം എന്നിവ നിർബന്ധമാണ്. പ്രായം 18നും 27നും ഇടയിൽ. ശമ്പളം:19,900 രൂപയും മറ്റ് ആനുകൂല്യങ്ങളും.
ക്ലീനർ തസ്തികയിൽ 67 ഒഴിവുകളാണ് ഉള്ളത്. മെട്രിക്കുലേഷൻ/തത്തുല്യമാണ് യോഗ്യത. പ്രായം 18നും 25നും ഇടയിൽ. ശമ്പളം:18,000 രൂപയും മറ്റ്
ആനുകൂല്യങ്ങളും.
കുക്ക് തസ്തികയിൽ 15 ഒഴിവുകൾ ഉണ്ട്. മെട്രിക്കുലേഷൻ/തത്തുല്യമാണ് യോഗ്യത.
പാചകനൈപുണ്യം വേണം. പ്രായം 18നും 25നും ഇടയിൽ. ശമ്പളം:19,900 രൂപയും
മറ്റ് ആനുകൂല്യങ്ങളും.
സഫായ് വാലയുടെ 7 ഒഴിവുകൾ ഉണ്ട്. മെട്രിക്കുലേഷൻ/
തത്തുല്യമാണ് യോഗ്യത. പ്രായം 18നും 25നും ഇടയിൽ. ശമ്പളം:18,000 രൂപയും മറ്റ്
ആനുകൂല്യങ്ങളും.

അപേക്ഷ സർപ്പിക്കേണ്ട വിധം
ഓഗസറ്റ് 28ലെ സെപ്റ്റംബർ 3 ലക്കം
എംപ്ലോയ്മെന്റ് ന്യൂസിലെ അപേക്ഷാ
മാതൃക പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകളുടെ
സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ
സഹിതം തപാലിൽ അപേക്ഷിക്കണം. മുൻപ് അപേക്ഷിച്ചവർ വീണ്ടും
അപേക്ഷിക്കേണ്ടതില്ല. സെപ്റ്റംബർ 18 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി.

ലേബർ, സഫായ് വാല ഒഴിവുകലിലേക്കുള്ള അപേക്ഷകൾ അയക്കേണ്ട വിലാസം
The Presiding Officer, Civilian Direct Recruitment
Board, CHQ, ASC Centre South-2ATC,
Agram Post, Bangalore-07.

മറ്റു തസ്തികകളിലെ നിയമനത്തിനായി . അപേക്ഷ അയയ്ക്കേണ്ട വിലാസം.
The Presiding Officer, Civilian Direct Recruitment Board,
CHQ, ASC Centre North-1ATC, Agram
Post, Bangalore-07.

\"\"

Follow us on

Related News