തേഞ്ഞിപ്പലം: കായിക താരങ്ങളുടെ സൈക്കോളജിക്കൽ പെർഫോമൻസ് പ്രൊഫൈലിങ്ങിൽ കെ. ടി.സലീജിന് ഡോക്ടറേറ്റ്. കാലിക്കറ്റ് സർവകലാശാലയിൽ നിന്നാണ് ഫിസിക്കൽ എഡ്യൂക്കേഷനിൽ കെ. ടി.സലീജ്ഡോക്ടറേറ്റ് നേടിയത്. മണ്ണാർക്കാട് എംഇഎസ് കല്ലടി കോളജിലെ ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസർ ആണ്. കായിക താരങ്ങളുടെ സൈക്കോളജിക്കൽ പെർഫോമൻസ് പ്രൊഫൈലിങ് എന്ന വിഷയത്തിൽ, കാലിക്കറ്റ് സർവകലാശാല ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം ഡയറക്ടർ ഡോക്ടർ വി.പി. സക്കീർ ഹുസൈന്റെ മേൽനോട്ടത്തിൽ ആണ് ഗവേഷണം പൂർത്തിയാക്കിയത്. എടവണ്ണ ഒതായി കാവുങ്ങൽതൊടി വീട്ടിൽ അബ്ദുല്ലയുടെയും ആസിയയുടെയും മകനാണ്. ഭാര്യ സൈഫുന്നിസ, മകൾ ലെന.

0 Comments