പ്രധാന വാർത്തകൾ
സംസ്ഥാനത്ത് അവധിക്കാല ക്ലാസുകൾ വരുന്നു: ‘വീട്ടുമുറ്റത്തെ വിദ്യാലയം’ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്; സിബിഎസ്ഇ സ്കൂളുകളില്‍ അടുത്ത അധ്യയന വർഷം തന്നെ നടപ്പാക്കുംഅന്തർസർവകലാശാല ബേസ്ബോൾ വനിതാ മത്സരത്തിൽ കാലിക്കറ്റ്‌ സർവകലാശാല ഒന്നാമത്കേരള ഹൈക്കോടതിയിൽ അസിസ്റ്റൻ്റ് തസ്തികകളിൽ നിയമനം: അപേക്ഷ 3മുതൽഒന്‍പതാം ക്ലാസില്‍ പാഠ്യപദ്ധതി പരിഷ്കരണമുണ്ടാകില്ലെന്ന് സിബിഎസ്ഇസംസ്കൃത സർവകലാശാലയിൽ നാടക പഠനത്തിൽ പിജി കോഴ്സ്: വിശദവിവരങ്ങൾ അറിയാം22 ദിവസത്തിനുള്ളിൽ പിജി ഫലം പുറത്തുവിട്ട് കാലിക്കറ്റ് സർവകലാശാല3,4, 6,7 ക്ലാസുകളിലെ പരീക്ഷാഫലം വന്നു: അതിവേഗം ഡിഇഡിരക്ഷിതാക്കൾക്കും നാട്ടുകാർക്കും അഭിപ്രായം അറിയിക്കാം: പഠന പിന്തുണാ പരിപാടി ഏപ്രിൽ മുതൽസംസ്കൃത സർവകലാശാലയിൽ ഓൺലൈൻ കോഴ്സുകൾ

NEET പരീക്ഷയെ എതിർത്ത് തമിഴ്നാട്: നിയമസഭയിൽ ബിൽ അവതരിപ്പിച്ച് സ്റ്റാലിൻ

Sep 13, 2021 at 2:06 pm

Follow us on

ചെന്നൈ: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ NEET നെ എതിർത്ത് തമിഴ്നാട്.
NEETവേണ്ടെന്ന് വയ്ക്കുന്ന ബില്ല് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നിയമസഭയിൽ അവതരിപ്പിച്ചു. പ്രതിപക്ഷ സ്ഥാനത്തിരിക്കുന്ന അണ്ണാ ഡിഎംകെയും ബില്ലിനെ നിയമസഭയിൽ പിന്തുണച്ചു. നീറ്റുമായി ബന്ധപ്പെട്ട് ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സാഹചര്യത്തിലാണ് സർക്കാർ നടപടി. വിദ്യാഭ്യാസത്തിന്റെ നിലവാരം നിശ്ചയിക്കേണ്ടത് ഇത്തരം മൽസര പരീക്ഷകളല്ല എന്ന് ബില്ല് അവതരിപ്പിക്കുന്നതിനിടെ മുഖ്യമന്ത്രി പറഞ്ഞു.
പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിലായിരുന്നു നേരത്തെ തമിഴ്നാട്ടിൽ മെഡിക്കൽ പ്രവേശനം നൽകിയിരുന്നത്. പ്ലസ്ടുവിന് നല്ല മാർക്ക് നേടുന്നവർക്കുപോലും നീറ്റ് വിജയിക്കാനാകാത്ത സ്ഥിതിയാണ് ഇപ്പോൾ.
നീറ്റ് പരീക്ഷ പിൻവലിക്കുംവരെ നിയമപോരാട്ടം തുടരുമെന്നും സ്റ്റാലിൻ ചൂണ്ടിക്കാട്ടി. നീറ്റ് പരീക്ഷാപ്പേടിയിൽ ആത്മഹത്യ ചെയ്ത വിദ്യാർഥിയുടെ വിയോഗത്തിൽ മുഖ്യമന്ത്രി സ്റ്റാലിൻ അനുശോചിച്ചു.

Follow us on

Related News