NEET-2021 ഇന്ന്: വിദ്യാർത്ഥികൾ ഇക്കാര്യങ്ങൾ ഓർക്കണം

Sep 12, 2021 at 12:36 am

Follow us on

തിരുവനന്തപുരം: ഈ വർഷത്തെ NEET-UG ഇന്ന് ഉച്ചയ്ക്ക് 2 മുതൽ 5വരെ രാജ്യത്തെ വിവിധ പരീക്ഷകേന്ദ്രങ്ങളിലായി നടക്കും. കഴിഞ്ഞ ദിവസം പുറത്തിറക്കിയ പുതിയ അഡ്മിറ്റ്‌ കാർഡ് ആണ് വിദ്യാർത്ഥികൾ കൊണ്ടുപോകേണ്ടത്. പരീക്ഷയ്ക്കു കർശനമായി പാലിക്കേണ്ട നിബന്ധനകൾ കൃത്യമായി അഡ്മിറ്റ് കാർഡിന്റെ മൂന്നും നാലും പേജുകളിൽ നൽകിയിട്ടുണ്ട്.
വിദ്യാർത്ഥികൾ ചെയ്യേണ്ടത്
🌍 അഡ്മിറ്റ് കാർഡിന്റെ ആദ്യത്തെ പേജിൽ പാറഞ്ഞ കാര്യങ്ങൾ കൃത്യമായി എഴുതിച്ചേർക്കുക. അപേക്ഷയിൽ അപ്‌ലോഡ് ചെയ്ത അതേ ഫോട്ടോ തന്നെയാണ് അഡ്മിറ്റ്‌ കാർഡിലും ഒട്ടിക്കേണ്ടത്. കോവിഡ് സംബന്ധിച്ച് വിദ്യാർത്ഥി നൽകുന്ന സത്യവാങ്മൂലത്തിനു താഴെ ആദ്യം രക്ഷിതാവ് ഒപ്പിടണം. ഇതിൽ വിദ്യാർഥി ഒപ്പിടേണ്ടതും ഇടതു തള്ളവിരലിന്റെ അടയാളം പതിക്കേണ്ടതും പരീക്ഷാകേന്ദ്രത്തിൽ ഇൻവിജിലേറ്ററുടെ മുന്നിൽ വച്ചാണ്. വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രത്തിൽ എത്തും മുൻപ് സത്യവാങ്മൂലത്തിൽ ഒപ്പ് വയ്ക്കരുത്.

🌍രണ്ടാമത്തെ പേജിൽ ഒട്ടിക്കേണ്ടത് വെള്ള ബാക്ക്ഗ്രൗണ്ടിൽ എടുത്ത പോസ്റ്റ് കാർഡ് സൈസ് കളർ ഫോട്ടോയാണ്. ഈ ഫോട്ടോയിൽ പരീക്ഷാകേന്ദ്രത്തിൽ വച്ച് വിദ്യാർഥിയും ഇൻവിജിലേറും ഒപ്പുവയ്ക്കണം. വിദ്യാർഥി ഫോട്ടോയുടെ ഇടതുഭാഗത്തും ഇൻവിജിലേറ്റർ വലതുഭാഗത്തുമായി വേണം ഒപ്പിടാൻ. ഈ ഫോട്ടോയും ഒപ്പും ഒന്നാം പേജിലെ തന്നെയെന്ന് ഉറപ്പുവരുത്തും. ഇതേ പേജിലെ മറ്റു സ്ഥാനങ്ങളിലും വിദ്യാർഥിയും ഇൻവിജിലേറ്ററും വീണ്ടും ഒപ്പിടേണ്ടതുണ്ട്. പരീക്ഷയ്ക്കുശേഷം അഡ്മിറ്റ് കാർഡ് ഇൻവിജിലേറ്ററെ ഏൽപിക്കണം.

പരീക്ഷാഹാളിലേക്ക് നിർബന്ധമായും വേണ്ട സാമഗ്രികൾ
1.അഡ്മിറ്റ് കാർഡ്, 2.തിരിച്ചറിയൽ കാർഡ് ( ഫോട്ടോയുള്ള അഡ്മിറ്റ് കാർഡ് / ആധാർ / റേഷൻ കാർഡ് / വോട്ടർ ഐഡി / പാസ്പോർട്ട് / ഡ്രൈവിങ് ലൈസൻസ് / സർക്കാർ നൽകിയ മറ്റു തിരിച്ചറിയൽ രേഖ ഇവയിലൊന്ന്).ഇവയല്ലാത്ത മറ്റു തിരിച്ചറിയൽ രേഖകളും അറ്റസ്റ്റ് ചെയ്ത ഫോട്ടോകോപ്പിയും അനുവദിക്കില്ല. ഭിന്നശേഷിക്കാരെന്ന പരിഗണനയിൽ കൂടുതൽനേരം ആവശ്യമുള്ളവർ ബന്ധപ്പെട്ട രേഖകൾ കരുതണം.

പരീക്ഷാഹാളിൽ കൊണ്ടുപോകാൻ കഴിയുന്ന മറ്റുസാധനങ്ങൾ
സുതാര്യമായ വാട്ടർബോട്ടിൽ, അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്ത ഫോട്ടോയുടെ കോപ്പി (അറ്റൻഡൻസ് ഷീറ്റിൽ ഒട്ടിക്കാൻ), സാനിറ്റൈസർ (50 മില്ലി). പ്രമേഹരോഗിയാണെങ്കിൽ (തെളിവ് നൽകണം) അത്യാവശ്യത്തിന് പഴ വർഗ്ഗങ്ങൾ, ഷുഗർ ടാബ്‌ലറ്റുകൾ എന്നിവ കൊണ്ടുപോകാം.

പരീക്ഷാഹാളിൽ അനുവദിക്കാത്ത സാധനങ്ങൾ
മൊബൈൽ ഫോൺ, ബ്ലൂടൂത്ത്, ഇലക്ട്രോണിക് ഉപകരണങ്ങൾ , ഇൻസ്ട്രുമെന്റ്സ്, പെൻസിൽ / ജ്യോമെട്രി ബോക്സ്, ഹാൻഡ് ബാഗ്, വാലറ്റ്, ബ്രേസ്‌ലറ്റ്, പ്ലാസ്റ്റിക് കൂട്, കടലാസുതുണ്ട്, അച്ചടിച്ചതോ എഴുതിയതോ ആയ പാഠങ്ങൾ, സ്റ്റേഷനറി, ഭക്ഷണസാധനങ്ങൾ, ഇയർഫോൺ, മൈക്രോഫോൺ, കൂളിങ് ഗ്ലാസ് (കറുപ്പുകണ്ണട), ഹെൽത്ത് ബാൻഡ്, പേജർ, കാൽക്കുലേറ്റർ, പേന, സ്കെയിൽ, ഡോക്യുപെൻ, സ്ലൈഡ് റൂൾ, ലോഗരിഥം ടേബിൾ, ക്യാമറ, സ്കാനർ, ടേപ് റിക്കോർഡർ, കാൽക്കുലേറ്ററുള്ള ഇലക്ട്രോണിക് വാച്ച്, ലോഹവസ്തുക്കൾ എന്നിവ അനുവദിക്കില്ല.

ഡ്രസ് കോഡ് ഇതാവണം

അയഞ്ഞ വസ്ത്രങ്ങൾ അനുവദിക്കില്ല, നീണ്ട കയ്യുളള ഉടുപ്പുകൾ, വസ്ത്രത്തിൽ വലിയ ബട്ടൺ എന്നിവ അനുവദിക്കില്ല. ഷൂസ് ധരിക്കരുത്. കനംകുറഞ്ഞ ലളിതമായ ചെരിപ്പ് ഉപയോഗിക്കാം. മതാചാരം പാലിച്ചുള്ള വസ്ത്രങ്ങൾ ധരിക്കുന്നവർ‌ പരിശോധനയ്ക്ക് വിധേയരാകേണ്ടിവരും. ഇവർ 11മണിയോടെ പരീക്ഷാ കേന്ദ്രത്തിൽ എത്തണം. വിദ്യാർത്ഥികളെ 1.15 വരെ പരീക്ഷാകേന്ദ്രത്തിൽ പ്രവേശിപ്പിക്കും. 1.30നു പരീക്ഷാ കേന്ദ്രത്തിന്റെ ഗേറ്റ് അടയ്ക്കും.

കോവിഡ് പ്രതിരോധം

വിദ്യാർത്ഥികൾ പരീക്ഷാഹാളിൽ കർശനമായി കോവിഡ് ചട്ടങ്ങൾ പാലിക്കണം. ഹാളിൽ കയറുന്നതിനു മുൻപ് വിദ്യാർത്ഥികൾക്കും ഇൻവിജിലറ്റർമാർക്കും പുതിയ N95 മാസ്ക് നൽകും.

തുടർ പ്രക്രിയകൾ
🌍ടെസ്റ്റ് ബുക്‌ലെറ്റ്, അറ്റൻഡൻസ് ഷീറ്റ്, ഒഎംആർ ഷീറ്റ് എന്നിവയിലെഴുതാനും അടയാളപ്പെടുത്താനുമുള്ള കറുപ്പ് ബോൾപേന ഇൻവിജിലേറ്റർ നൽകും. അറ്റൻഡൻസ് ഷീറ്റിൽ നിങ്ങളുടെ പേരിനു നേരെ ഒപ്പിടണം, സമയവും അമ്മയുടെ പേരും എഴുതിയ ശേഷം ഫോട്ടോ പതിച്ച് നൽകണം. ടെസ്റ്റ് ബുക്‌ലെറ്റ് 1.50നു നൽകും. ടെസ്റ്റ് ബുക്‌ലെറ്റിലെ പേപ്പർസീൽ അപ്പോൾ തുറക്കരുത്. ബുക്‌ലെറ്റിന്റെ കവർപേജിൽ വിവരങ്ങൾ ചേർത്ത് കാത്തിരിക്കുക. ഇൻവിജിലേറ്ററുടെ നിർദേശപ്രകാരം 1.55നു മാത്രമേ ഇതു തുറക്കാവൂ. തുറന്ന് ടെസ്റ്റ് ബുക്‌ലെറ്റും ഒഎംആർ ആൻസർ ഷീറ്റും പുറത്തെടുക്കുക.

🌍 ഒഎംആറിനു ഒറിജിനൽ, ഓഫിസ് കോപ്പി എന്നീ രണ്ടു ഭാഗങ്ങളുണ്ട്. ഇവ വേർപെടുത്തരുത്. രണ്ടും പരീക്ഷയ്ക്കു ശേഷം തിരികെ ഏൽപ്പിക്കണം.

🌍ടെസ്റ്റ് ബുക്‌ലെറ്റിലെയും ഒഎംആർ ഷീറ്റിലെയും നമ്പറും കോ‍ഡും ഒന്നുതന്നെയെന്ന് ഉറപ്പുവരുത്തണം. ഇത് വളരെ പ്രധാനമാണ്. വ്യത്യാസമുണ്ടെങ്കിൽ ഉടൻ തിരികെക്കൊടുത്ത് മാറ്റിവാങ്ങുക. ടെസ്റ്റ് ബുക്‌ലെറ്റിലെ ആദ്യപേജിന്റെ മുകളിൽ കാണിച്ചിട്ടുള്ളത്ര പേജുകൾ ഉണ്ടെന്നും ഉറപ്പുവരുത്തണം.

പരീക്ഷ
കൃത്യം 2ന് പരീക്ഷ തുടങ്ങുകയാണെന്ന് ഇൻവിജിലേറ്റർ അറിയിക്കും. ശ്രദ്ധയോടെയും ആൽമവിശ്വാസത്തോടെയും പരീക്ഷ എഴുതി തുടങ്ങണം. കഴിഞ്ഞാൽ അറ്റൻഡൻസ് ഷീറ്റിൽ സമയമെഴുതി ഒപ്പ് വയ്ക്കണം. പരീക്ഷ എഴുതുന്ന എല്ലാ വിദ്യാർത്ഥികൾക്കും \’സ്കൂൾ വാർത്ത\’യുടെ വിജയാശംസകൾ.

\"\"

Follow us on

Related News