വ്യക്തിത്വ രൂപീകരണത്തിലും രാഷ്ട്ര നിർമ്മാണത്തിലും പ്രധാന പങ്കുവഹിക്കുന്നവരാണ് അധ്യാപകർ: രാഷ്‌ട്രപതി

Sep 5, 2021 at 12:03 pm

Follow us on

ന്യൂഡൽഹി:വിദ്യാർത്ഥികളിൽ അന്തർലീനമായ കഴിവുകൾ സംയോജിപ്പിക്കുന്നതിനുള്ള പ്രാഥമിക ഉത്തരവാദിത്തം അധ്യാപകർക്കാണെന്നും, ഒരു നല്ല അദ്ധ്യാപകൻ ഒരാളുടെ വ്യക്തിത്വ രൂപീകരണത്തിലും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും നിർമ്മാണ പ്രവർത്തനങ്ങളിലും പ്രധാന പങ്കുവഹിക്കുന്നതായും രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ദേശീയ അധ്യാപക അവാർഡുകൾ വെർച്ചൽ ആയി വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. വിശിഷ്ട സംഭാവനകൾക്ക് പുരസ്കാരം ലഭിച്ച എല്ലാ അധ്യാപകരെയും രാഷ്ട്രപതി അഭിനന്ദിച്ചു.    യോഗ്യതയുള്ള നമ്മുടെ അധ്യാപകരുടെ കൈകളിൽ ഭാവി തലമുറ സുരക്ഷിതരാണെന്ന തന്റെ വിശ്വാസം, ഇത്തരം അധ്യാപകർ ശക്തിപ്പെടുത്തുന്നതായി അദ്ദേഹം പറഞ്ഞു.
രാജ്യത്തുടനീളമുള്ള 44 അധ്യാപകർക്ക് ദേശീയ അവാർഡുകൾ രാഷ്ട്രപതി വിതരണം ചെയ്തു.
ഓരോ വിദ്യാർത്ഥിയും വ്യത്യസ്തമായ കഴിവുകൾ, മന ശാസ്ത്രം, സാമൂഹിക പശ്ചാത്തലം, ചുറ്റുപാട്  എന്നിവ ഉണ്ടെന്ന കാര്യത്തിൽ അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് രാഷ്ട്രപതി പറഞ്ഞു.  അതിനാൽ, ഓരോ കുട്ടിയുടെയും പ്രത്യേക ആവശ്യങ്ങൾക്കും താൽപ്പര്യങ്ങൾക്കും കഴിവുകൾക്കും അനുസൃതമായി അവരുടെ സമഗ്രമായ വികസനത്തിന് ഊന്നൽ നൽകണം.
അധ്യാപകരുടെ വിഭവശേഷി വികസനം ലക്ഷ്യമിട്ട് കൊണ്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം \’നിഷ്ഠ\’ (\’Nishtha\’) എന്ന പേരിൽ ഒരു ഓൺലൈൻ സംയോജിത അധ്യാപക പരിശീലന പരിപാടി ആരംഭിച്ചതായി രാഷ്ട്രപതി പറഞ്ഞു. ഇതിനുപുറമെ, കോവിഡ് പ്രതിസന്ധി ഘട്ടത്തിലും വിദ്യാഭ്യാസത്തിന്റെ തുടർച്ച നിലനിർത്തുന്നതിനായി ഡിജിറ്റൽ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ – \’പ്രഗ്യത\’ (\’Pragyata\’) –  കഴിഞ്ഞ വർഷം പുറത്തിറക്കിയതായി ശ്രീ കോവിന്ദ് പറഞ്ഞു.
ചടങ്ങിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ ധർമേന്ദ്ര പ്രധാൻ, വിദ്യാഭ്യാസ സഹമന്ത്രി ശ്രീമതി അന്നപൂർണ ദേവി, ഉന്നതഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Follow us on

Related News