വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
അൺഎയ്ഡഡ് സ്കൂളുകൾക്ക് സർക്കാർ അംഗീകാരം : നവംബർ 14 വരെ അപേക്ഷിക്കാംവിദ്യാകിരണം പദ്ധതി തുടങ്ങി: ആദ്യഘട്ടത്തില്‍ നൽകുന്നത് 45313 ലാപ്‍ടോപ്പുകള്‍എല്ലാ വിദ്യാർത്ഥികൾക്കും പ്ലസ് വൺ പ്രവേശനം: പരിഹാരമാര്‍ഗങ്ങള്‍ പ്രഖ്യാപിച്ചുസംസ്ഥാനത്ത് കോളേജുകൾ നാളെമുതൽ: മുഴുവൻ ക്ലാസുകളിലും പഠനംനവംബർ ഒന്നിന് സ്കൂൾതല പ്രവേശനോത്സവം: സ്കൂൾ കവാടത്തിൽ സ്വീകരിക്കണംസ്കൂളിലെ ക്രമീകരണങ്ങൾ 27ന് പൂർത്തിയാക്കണം: മന്ത്രി വി.ശിവൻകുട്ടികാലിക്കറ്റ് സർവകലാശാലയുടെ വിവിധ പരീക്ഷകളിൽ മാറ്റം: പുതിയ തീയതി ഉടൻകേരള വെറ്ററിനറി സര്‍വകലാശാലയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്ബിഎഡ് പ്രവേശനം: ട്രയല്‍ അലോട്ട്‌മെന്റ്നവംബർ ഒന്നുമുതൽ ഉച്ചഭക്ഷണ വിതരണം ആരംഭിക്കും: നിർദ്ദേശങ്ങൾ പാലിക്കണം
[wpseo_breadcrumb]

രാഷ്ട്രപതിയുടെ പുരസ്കാരം ഏറ്റുവാങ്ങി കേരളത്തിന്റെ പ്രിയ അധ്യാപകർ

Published on : September 05 - 2021 | 12:21 pm

തിരുവനന്തപുരം:ഈ വർഷം മലയാളത്തിന്റെ അഭിമാനമായ 3അധ്യാപകരും രാഷ്ട്രപതിയുടെ പുരസ്കാരം ഏറ്റുവാങ്ങി. ദേശീയ അധ്യാപകദിനത്തിൽ തിരുവനന്തപുരത്ത് നടന്ന ചടങ്ങിലാണ് പുരസ്‌കാരം ലഭിച്ച മലയാളി അധ്യാപകർ അവാർഡുകൾ ഏറ്റുവാങ്ങിയത്. കോവിഡ് പശ്ചാത്തലത്തിൽ ലളിതമായ ചടങ്ങിലാണ് പുരസ്കാരങ്ങൾ. മന്ത്രി വി.ശിവൻകുട്ടിയാണ് രാഷ്ട്രപതിക്ക് വേണ്ടി പുരസ്കാരങ്ങൾ വിതരണം ചെയ്തത്.


തൃശ്ശൂർ വരവൂർ ജി.എൽ.പി.എസ് ഹെഡ്മാസ്റ്റർ പ്രസാദ് മണ്ണാപ്പറമ്പിൽ ഭാസ്‌കരൻ, കഴക്കൂട്ടം സൈനിക് സ്‌കൂൾ അധ്യാപകൻ മാത്യു കെ തോമസ്, പട്ടം കേന്ദ്രീയ വിദ്യാലയം എസ്.എൽ.
റ്റി.ജി.റ്റി. (ലൈബ്രറേറിയൻ) ഫൈസൽ എന്നിവർക്കാണ് ഈ വർഷം രാഷ്ട്രപതിയുടെ പുരസ്‌കാരം ലഭിച്ചത്.
പുരസ്‌കാര ജേതാക്കളെ അനുമോദിച്ച മന്ത്രി വി ശിവൻകുട്ടി മുഖ്യമന്ത്രിയ്ക്ക് വേണ്ടിയും ആശംസകൾ നേർന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ ജീവൻബാബു ഐ എ എസും ചടങ്ങിൽ പങ്കെടുത്തു.

0 Comments

Related NewsRelated News