വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ

സ്കോളർഷിപ്പ് അപേക്ഷകൾ 15നകം സമർപ്പിക്കണം: എംജി സർവകലാശാല

Published on : September 02 - 2021 | 8:57 am

കോട്ടയം: അംഗപരിമിതരായ വിദ്യാർഥികൾക്കുള്ള 2019-20, 2020-21 അക്കാദമിക വർഷങ്ങളിലെ സ്കോളർഷിപ്പ്, ട്രാൻസ്ജൻഡർ വിദ്യാർഥികൾക്കുള്ള 2020-21 വർഷത്തെ മെഡിക്കൽ എയ്ഡ്/ സ്കോളർഷിപ്പ്, കൾച്ചറൽ സ്കോളർഷിപ്പ് (അലത്താളം – 2019, ആർട്ടിക്കിൾ 14-2020, 2018 സൗത്ത് സോൺ, 2019 സൗത്ത് സോൺ, 2019 നാഷണൽ, 2020 നാഷണൽ കലോത്സവങ്ങളിൽ വിജയികളായ വിദ്യാർഥികൾക്ക്) 2019, 2020 വർഷങ്ങളിൽ ജനുവരി 26ലെ റിപ്പബ്ലിക്ദിന പരേഡിൽ പങ്കെടുത്തിട്ടുള്ള എൻ.സി.സി., എൻ.എസ്.എസ്. വോളണ്ടിയർമാർക്കുള്ള ക്യാഷ് അവാർഡ്, ഗുരുതര രോഗങ്ങൾ ബാധിച്ച വിദ്യാർഥികൾക്കുള്ള ചികിത്സാ സഹായം എന്നിവയ്ക്കുള്ള അപേക്ഷകൾ സെപ്തംബർ 15ന് വൈകീട്ട് 4.30 വരെ ഡയറക്ടർ, ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റുഡന്റ്സ് സർവീസസ്, മഹാത്മാഗാന്ധി സർവകലാശാല, പി.ഡി. ഹിൽസ് പി.ഒ., കോട്ടയം – 686560 എന്ന വിലാസത്തിൽ സ്വീകരിക്കും. കോളജ് പ്രിൻസിപ്പൽമാർ സാക്ഷ്യപ്പെടുത്തിയ അപേക്ഷയോടൊപ്പം വരുമാന സർട്ടിഫിക്കറ്റും ഹാജരാക്കണം. അപേക്ഷഫോറവും വിശദവിവരങ്ങളും www.mgu.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും. ഫോൺ: 0481-2731031.

JOIN OUR GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP

0 Comments

Related NewsRelated News