വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ

സ്പെഷ്യൽ പ്രാക്ടിക്കൽ, പരീക്ഷാഫലം: ഇന്നത്തെ കണ്ണൂർ സർവകലാശാല വാർത്തകൾ

Published on : September 02 - 2021 | 6:03 pm

കണ്ണൂർ : സെപ്റ്റംബർ10,13 തീയതികളിൽ ആരംഭിക്കുന്ന 3 (റെഗുലർ/ സപ്ലിമെന്ററി) 9 (റെഗുലർ) സെമസ്റ്റർ ബി.എ.എൽഎൽ.ബി, പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.  

പരീക്ഷാവിജ്ഞാപനം

രണ്ടാം സെമസ്റ്റർ ബി.എ ഡ്. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2021 പരീക്ഷകൾക്ക് 22.09.2021 മുതൽ 25.09.2021 വരെ പിഴയില്ലാതെയും 28.09.2021 വരെ പിഴയോട് കൂടെയും ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകളുടെ പകർപ്പും ചലാനും 01.10.2021 നകം സർവകലാശാലയിൽ സമർപ്പിക്കണം. പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.

പരീക്ഷാ രജിസ്ട്രേഷൻ
സർവകലാശാല പഠനവകുപ്പുകളിലെ ഒ ന്നാം സെമസ്റ്റർ പി. ജി. റെഗുലർ (നവംബർ 2020) പരീക്ഷകൾക്കുള്ള രജിസ്റ്റ്രേഷൻ ഈ മാസം 8ന് ആരംഭിക്കും.

പരീക്ഷാഫലം
വിദൂരവിദ്യാഭ്യാസം മൂന്നാം വർഷ ബി. എ. എക്കണോമിക്സ് പരീക്ഷ മാർച്ച് 2021, ബി. കോം. ഒഴികെയുള്ള കോവിഡ് സ്പെഷ്യൽ പരീക്ഷ മാർച്ച് 2020 പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.  പുനഃപരിശോധന, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന എന്നിവയ്ക് 16വരെ ഓൺലൈനായി അപേക്ഷിക്കാം. പരീക്ഷാഫലം ഒരു മാസം സൈറ്റിൽ ലഭ്യമായിരിക്കും. ആവശ്യമുള്ളവർ ഫോട്ടോകോപ്പി എടുത്ത് സൂക്ഷിക്കേണ്ടതാണ്.

കോവിഡ് സ്പെഷ്യൽ പ്രായോഗിക പരീക്ഷ

കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ ന്യൂ ഇനിഷ്യേറ്റിവ് പ്രോഗ്രാം FLAIR പദ്ധതിയുടെ ഭാഗമായി CARDIFF University-യിൽ വച്ച് നടന്ന LEAD Induction Training-ൽ പങ്കെടുത്ത് തിരിച്ചുവന്ന്, ക്വാറന്റൈനിൽ പോയത് കാരണം നാലാം സെമസ്റ്റർ ബിരുദം (CBCSS – റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2020 പ്രായോഗിക പരീക്ഷയിൽ ഹാജരാവാൻ സാധിക്കാതിരുന്ന വിദ്യാർഥികൾക്കായി നാലാം സെമസ്റ്റർ ബിരുദം  (CBCSS – റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2020 കോവിഡ് സ്പെഷൽ പ്രായോഗിക പരീക്ഷ നടത്തുന്നു. അർഹരായ വിദ്യാർഥികൾ, ഹാജരാകാൻ കഴിയാതിരുന്ന പ്രായോഗിക പരീക്ഷയുടെ വിവരങ്ങൾ, LEAD Induction Training-ൽ പങ്കെടുത്തതിന്റെ   സർട്ടിഫിക്കറ്റിന്റെയും ഹാൾ ടിക്കറ്റിന്റെയും സ്കാൻ ചെയ്ത പകർപ്പുകൾ  എന്നിവ അപേക്ഷ സഹിതം, [email protected] എന്ന മെയിൽ ഐഡിയിലേക്ക് 06.09.2021, 5 മണിക്ക് മുൻപ്  അയയ്ക്കേണ്ടതാണ്. അപേക്ഷയിൽ മേൽവിലാസവും ഫോൺ നമ്പറും രേഖപ്പെടുത്തേണ്ടതാണ്.

0 Comments

Related NewsRelated News