പ്രധാന വാർത്തകൾ

പുതുക്കിയ പരീക്ഷ തീയതികൾ, പി.എച്ച്.ഡി വർക് പരീക്ഷ: ഇന്നത്തെ എംജി വാർത്തകൾ

Aug 31, 2021 at 7:43 pm

Follow us on

കോട്ടയം: ഏഴാം സെമസ്റ്റർ ബി.ടെക് (പുതിയ സ്കീം – 2010 അഡ്മിഷൻ മുതൽ സപ്ലിമെന്ററി) പരീക്ഷകൾ സെപ്തംബർ എട്ടുമുതൽ ആരംഭിക്കും.

പരീക്ഷ തീയതി

അഫിലിയേറ്റഡ് കോളേജുകളിലെയും സീപാസിലെയും ഒന്നാം സെമസ്റ്റർ ബി.എഡ്. (ക്രെഡിറ്റ് ആന്റ് സെമസ്റ്റർ – 2020 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി – ദ്വിവത്സരം) പരീക്ഷകൾ സെപ്തംബർ 22 മുതൽ ആരംഭിക്കും. പിഴയില്ലാതെ സെപ്തംബർ മൂന്നുവരെയും 525 രൂപ പിഴയോടെ സെപ്തംബർ ആറുവരെയും 1050 രൂപ സൂപ്പർഫൈനോടെ സെപ്തംബർ ഏഴുവരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 55 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

അപേക്ഷ തീയതി

മൂന്നാം സെമസ്റ്റർ എം.ബി.എ. (2019 അഡ്മിഷൻ – റഗുലർ) പരീക്ഷയ്ക്ക് പിഴയില്ലാതെ സെപ്തംബർ 10 വരെയും 525 രൂപ പിഴാേടെ സെപ്തംബർ 13 വരെയും 1050 രൂപ സൂപ്പർഫൈനോടെ സെപ്തംബർ 14 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപ സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

നാലാം വർഷ ബി.എസ് സി. എം.ആർ.ടി. റഗുലർ (പ്രൊജക്ട് മൂല്യനിർണയം, വൈവാവോസി) പരീക്ഷയ്ക്ക് പിഴയില്ലാതെ സെപ്തംബർ ആറുവരെയും 525 രൂപ പിഴയോടെ സെപ്തംബർ ഏഴുവരെയും 1050 രൂപ സൂപ്പർഫൈനോടെ സെപ്തംബർ എട്ടുവരെയും അപേക്ഷിക്കാം.

ഓഗസ്റ്റ് 25ന് പ്രസിദ്ധീകരിച്ച രണ്ടാം സെമസ്റ്റർ എം.എസ് സി. കമ്പ്യൂട്ടർ സയൻസ് (റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) നവംബർ 2020 പരീക്ഷാ ഫലം സംബന്ധിച്ച പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്തംബർ എട്ടുവരെ ഓൺലൈനായി അപേക്ഷിക്കാം.

പത്താം സെമസ്റ്റർ ഡി.ഡി.എം.സി.എ. (2016 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ പ്രൊജക്ട് മൂല്യനിർണയത്തിനും വൈവാവോസിക്കും പിഴയില്ലാതെ സെപ്തംബർ ആറുവരെയും 525 രൂപ പിഴയോടെ സെപ്തംബർ ഏഴുവരെയും 1050 രൂപ സൂപ്പർഫൈനോടെ സെപ്തംബർ എട്ടുവരെയും അപേക്ഷിക്കാം.

പി.എച്ച്.ഡി. കോഴ്സ് വർക് പരീക്ഷ നാളെ

പി.എച്ച്.ഡി. രജിസ്ട്രേഷൻ – 2020 അഡ്മിഷൻ യോഗ്യത നേടിയ വിദ്യാർഥികളുടെ കോഴ്സ് വർക്ക്, നാളെ (സെപ്തംബർ 1) അംഗീകൃത ഗവേഷണകേന്ദ്രങ്ങളിൽ ആരംഭിക്കും. രജിസ്ട്രേഷൻ ഓർഡർ ലഭിക്കാത്തവർക്ക് സർവകലാശാല വെബ് സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം.

പരീക്ഷഫലം

2020 മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് സോഷ്യൽ വർക് (2015-2017 അഡ്മിഷൻ – സപ്ലിമെന്ററി/ 2018 അഡ്മിഷൻ – സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്/ 2012, 2013, 2014 അഡ്മിഷൻ – മേഴ്സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്തംബർ 13 വരെ ഓൺലൈനായി അപേക്ഷിക്കാം.

\"\"

Follow us on

Related News