വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പിന് നവംബർ 5വരെ അപേക്ഷിക്കാംഫീ-റീഇംബേഴ്‌സ്‌മെന്റ് സ്കീം: നവംബർ 25വരെ അപേക്ഷിക്കാംസെറ്റ് പരീക്ഷ: അപേക്ഷാതീയതി നീട്ടിപരീക്ഷഫലം, സ്‌പോട് അഡ്മിഷൻ, സീറ്റൊഴിവ്: ഇന്നത്തെ 11 എംജി വാർത്തകൾബിരുദ പരീക്ഷകൾ നടത്തി കാലതാമസമില്ലാതെ ഫലങ്ങൾ പ്രഖ്യാപിക്കാൻ ഒരുങ്ങി കാലിക്കറ്റ് സർവകലാശാലകോച്ച് നിയമനം, പരീക്ഷാവിവരങ്ങൾ: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾസ്കൂളുകൾക്ക് ആശ്വസിക്കാം: ബോണ്ട് സർവീസ് നിരക്കുകൾ വെട്ടിക്കുറച്ചുNEET-UG ഫലം ഉടൻ പ്രസിദ്ധീകരിക്കാൻ എൻടിഎക്ക് സുപ്രീംകോടതിയുടെ നിർദേശംലാബ് ടെക്നീഷ്യൻ, പാസ് കൗണ്ടർ/ ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ക്ലീനിങ് സ്റ്റാഫ്തണ്ണീർത്തട അതോറിറ്റിയിൽ വിവിധ തസ്തികകളിൽ നിയമനം
[wpseo_breadcrumb]

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫീസർ തസ്തിയിൽ 347 ഒഴിവുകൾ: സെപ്റ്റംബർ 3വരെ അപേക്ഷിക്കാം

Published on : August 29 - 2021 | 12:40 pm

തിരുവനന്തപുരം: പൊതുമേഖലാ ബാങ്കായ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫീസർ തസ്തിയിൽ 347 ഒഴിവുകൾ. സീനിയർ മാനേജർ, മാനേജർ, അസിസ്റ്റന്റ് മാനേജർ തസ്തികകളിലാണ് അപേക്ഷ കഷണിച്ചത്.
വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും http://unionbankofindia.co.in സന്ദർശിക്കുക. സെപ്റ്റംബർ 3ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.

ഒഴിവുകളുടെ വിവരങ്ങളും യോഗ്യതയും

സീനിയർ മാനേജർ (റിസ്ക്)-60 ഒഴിവുകൾ

ഗ്ലോബൽ അസോസിയേഷൻ ഓഫ് റിസ്കിൽനിന്നുള്ള ഫിനാൻഷ്യൽ റിസ്ക് മാനേജ്മെന്റ് സർട്ടിഫിക്കേഷൻ. അല്ലെങ്കിൽ പി.ആർ.ഐ.എം.എ.യിൽനിന്നുള്ള പ്രൊഫഷണൽ റിസ്ക് മാനേജ്മെന്റ് സർട്ടിഫിക്കേഷൻ. അല്ലെങ്കിൽ സി.എഫ്.എ./സി.എ./സി.എം.എ. (ഐ.സി.ഡബ്ല്യു.എ.)/ സി.എസ്. അല്ലെങ്കിൽ ഫസ്റ്റ് ക്ലാസോടെയുള്ള ദ്വിവത്സര എം.ബി.എ. (ഫിനാൻസ്)/ പി.ജി.ഡി.എം. (ഫിനാൻസ്). അല്ലെങ്കിൽ മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഇക്കണോമിക്സ് എന്നിവയിലൊന്നിൽ മാസ്റ്റർ ബിരുദം. അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം വേണം.
മാനേജർ (റിസ്ക്)-60: ഗ്ലോബൽ അസോസിയേഷൻ ഓഫ് റിസ്കിൽനിന്നുള്ള ഫിനാൻഷ്യൽ റിസ്ക് മാനേജ്മെന്റ് സർട്ടിഫിക്കേഷൻ. അല്ലെങ്കിൽ പി.ആർ.ഐ.എം.എ.യിൽനിന്നുള്ള പ്രൊഫഷണൽ റിസ്ക് മാനേജ്മെന്റ് സർട്ടിഫിക്കേഷൻ. അല്ലെങ്കിൽ സി.എഫ്.എ./ സി.എ./സി.എം.എ. (ഐ.സി.ഡബ്ല്യു.എ.)/ സി.എസ്. അല്ലെങ്കിൽ ദ്വിവത്സര എം.ബി.എ. (ഫിനാൻസ്)/ പി.ജി.ഡി.എം. (ഫിനാൻസ്). അല്ലെങ്കിൽ മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഇക്കണോമിക്സ് എന്നിവയിലൊന്നിൽ മാസ്റ്റർ ബിരുദം. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം വേണം.
മാനേജർ (സിവിൽ എൻജിനീയർ)-7: സിവിൽ എൻജിനീയറിങ്ങിൽ ഫസ്റ്റ് ക്ലാസോടെ നേടിയ ബി.ഇ./ ബി.ടെക്, മൂന്നുവർഷത്തെ പ്രവൃത്തിപരിചയം

മാനേജർ (ആർക്കിടെക്ട്)- 7 ഒഴിവുകൾ

ആർക്കിടെക്ചർ ബിരുദം, കൗൺസിൽ ഓഫ് ആർക്കിടെക്ചർ രജിസ്ട്രേഷൻ. ഓട്ട് കാഡ് അറിയണം. മൂന്നുവർഷത്തെ പ്രവൃത്തിപരിചയമുണ്ടായിരിക്കണം.
മാനേജർ (ഇലക്ട്രിക്കൽ എൻജിനീയർ)-2: ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബി.ഇ./ബി.ടെക്, അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.
മാനേജർ (പ്രിന്റിങ് ടെക്നോളജിസ്റ്റ്)-1: പ്രിന്റിങ് ടെക്നോളജി ബിരുദവും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും.
മാനേജർ (ഫോറെക്സ്)-50: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും ഫിനാൻസ്, ഇന്റർനാഷണൽ ബിസിനസ്, ട്രേഡ് ഫിനാൻസ് എന്നിവയിലൊന്നിൽ സ്പെഷ്യലൈസേഷനോടെയുള്ള ദ്വിവത്സര ഫുൾടൈം എം.ബി.എ./ പി.ജി.ഡി.ബി.എ./ പി.ജി.ഡി.ബി.എം./ പി.ജി.പി.എം./ പി.ജി.ഡി.എമ്മും. ഫോറെക്സിൽ എ.ഐ.ബി.എഫ്. സർട്ടിക്കറ്റ് കോഴ്സ് കഴിഞ്ഞവർക്ക് മുൻഗണന. മൂന്നുവർഷത്തെ പ്രവൃത്തിപരിചയം വേണം.
മാനേജർ (ചാർട്ടേഡ് അക്കൗണ്ടന്റ്)-14: ഐ.സി.എ.ഐ. അംഗീകാരമുള്ള ഇൻസ്റ്റിറ്റിയൂഷനുകളിൽ നിന്ന് നേടിയ സി.എ., രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
അസിസ്റ്റന്റ് മാനേജർ (ടെക്നിക്കൽ ഓഫീസർ)-26: സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, പ്രൊഡക്ഷൻ, മെറ്റലർജി, ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, കംപ്യൂട്ടർ സയൻസ്, ഐ.ടി., ടെക്സ്റ്റൈൽ, കെമിക്കൽ എന്നിവയിലൊന്നിൽ എൻജിനീയറിങ് ബിരുദം/ബി.ഫാർമ.


അസിസ്റ്റന്റ് മാനേജർ (ഫോറെക്സ്)-120: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും ഫിനാൻസ്, ഇന്റർനാഷണൽ ബിസിനസ്, ട്രേഡ് ഫിനാൻസ് എന്നിവയിലൊന്നിൽ സ്പെഷ്യലൈസേഷനോടെയുള്ള ദ്വിവത്സര ഫുൾടൈം എം.ബി.എ./ പി.ജി.ഡി.ബി.എ./ പി.ജി.ഡി.ബി.എം./ പി.ജി.പി.എം./ പി.ജി.ഡി.എമ്മും. ഫോറെക്സിൽ എ.ഐ.ബി.എഫ്. സർട്ടിക്കറ്റ് കോഴ്സ് കഴിഞ്ഞവർക്ക് മുൻഗണനയുണ്ട്.

0 Comments

Related News