തിരുവനന്തപുരം: 2021-22 അദ്ധ്യയന വർഷത്തെ പോളിടെക്നിക് ഡിപ്ലോമ പ്രവേശനത്തിന്റെ പ്രൊവിഷണൽ റാങ്ക് ലിസ്റ്റും ട്രയൽ അലോട്ട്മെന്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് www.polyadmission.org എന്ന വെബ് സൈറ്റിൽ ആപ്ലിക്കേഷൻ നമ്പറും, ജനന തിയതിയും നൽകി ‘Trial Rank Details, Trial allotment details’ എന്നീ ലിങ്കുകൾ വഴി അവരവരുടെ ട്രയൽ റാങ്കും ലഭിക്കാൻ സാധ്യതയുള്ള അലോട്ട്മെന്റും പരിശോധിക്കാം. ഓൺലൈനായി ഓപ്ഷനുകളിൽ മാറ്റം വരുത്താനും, അപേക്ഷകളിൽ തിരുത്തലുകൾ നടത്താനും സെപ്റ്റംബർ രണ്ടിന് വൈകിട്ട് അഞ്ചുമണിവരെ സമയമുണ്ട്. ഓൺലൈൻ തിരുത്തലുകൾക്ക് ബുദ്ധിമുട്ട് നേരിടുന്നവരും മറ്റ് സംശയ നിവാരണങ്ങൾക്കും ഏറ്റവും അടുത്തുള്ള ഗവ./എയ്ഡഡ് പോളിടെക്നിക് കോളേജിലെ ഹെൽപ് ഡെസ്ക്കുമായി ബന്ധപ്പെടണം. ട്രയൽ റാങ്ക് ലിസ്റ്റ് അന്തിമമല്ലാത്തതിനാൽ അപേക്ഷകന് അന്തിമ റാങ്ക് ലിസ്റ്റിലോ അലോട്ട്മെന്റ് ലിസ്റ്റിലോ റാങ്കോ പ്രവേശനമോ ഉറപ്പ് നൽകുന്നില്ല.
പോളിടെക്നിക് ഡിപ്ലോമ പ്രവേശനം: ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
Published on : August 27 - 2021 | 11:23 pm
Related News
Related News
പുനഃപ്രവേശനം, പരീക്ഷാഫലങ്ങൾ, വാചാ പരീക്ഷ, ഹാൾ ടിക്കറ്റ്: കണ്ണൂർ സർവകലാശാല വാർത്തകൾ
SUBSCRIBE OUR YOUTUBE CHANNEL...
കാലിക്കറ്റ് സർവകലാശാല വയനാട് പഠനകേന്ദ്രം പൂട്ടാനുള്ള നീക്കത്തിൽ പ്രതിഷേധം
SUBSCRIBE OUR YOUTUBE CHANNEL...
ദേശീയ കലാഉത്സവിൽ മികച്ച പ്രകടനവുമായി കേരളം
SUBSCRIBE OUR YOUTUBE CHANNEL...
താൽക്കാലിക വി. സി നിയമനത്തിൽ നിന്ന് സർക്കാരിനെ ഒഴിവാക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്
SUBSCRIBE OUR YOUTUBE CHANNEL...
0 Comments