തിരുവനന്തപുരം: സംസ്ഥാനത്തെ ഒബിസി വിഭാഗങ്ങളിൽപ്പെട്ട വിദ്യാർഥികൾക്ക് വിദേശ സർവകലാശാലകളിൽ മെഡിക്കൽ/ എൻജിനിയറിങ്/ പ്യൂവർ സയൻസ്/ അഗ്രികൾച്ചർ സയൻസ്/ സോഷ്യൽ സയൻസ്/ നിയമം/ മാനേജ്‌മെന്റ് എന്നീ വിഷയങ്ങളിൽ ഉപരിപഠനം (പി.ജി/പി.എച്ച്.ഡി) കോഴ്‌സുകൾക്ക് മാത്രം) നടത്താൻ അവസരം. ഉന്നതപഠന നിലവാരം പുലർത്തിവരുന്ന വിദ്യാർത്ഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് ഓവർസീസ് സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാനം ആറു ലക്ഷം രൂപയിൽ അധികമാകരുത്. www.egrantz.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. മാനദണ്ഡങ്ങളും നിർദ്ദേശങ്ങളും അടങ്ങിയ വിജ്ഞാപനം www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. അവസാന തിയതി സെപ്റ്റംബർ 20. ഫോൺ: 0471 2727379.

0 Comments