കണ്ണൂർ: ഓഗസ്റ്റ് 16ന് നടക്കുന്ന നാലാം സെമസ്റ്റർ എം.എസ്.സി. മാത്തമാറ്റിക്സ് റെഗുലർ/ സപ്ലിമെന്ററി (മെയ് 2021) പരീക്ഷകൾ ഉച്ചക്ക് 1 മണിക്ക് ആരംഭിക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു.
പരീക്ഷാഫലം
അഫീലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റർ എം.റ്റി.റ്റി.എം., എം.എ. മലയാളം/ ഫിലോസഫി/ കന്നഡ/ ഹിന്ദി (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 02.09.2021 ന് വൈകുന്നേരം 5 മണി വരെ ഓൺലൈനായി അപേക്ഷിക്കാം.
അഫീലിയേറ്റഡ് കോളജുകളിലെയും സെന്ററുകളിലെയും മൂന്നാം സെമസ്റ്റർ എം.സി.എ./എം.സി.എ. (ലാറ്ററൽ എൻട്രി) റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് (നവംബർ 2020) പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 02.09.2021 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം
.
ടൈംടേബിൾ
അഫീലിയേറ്റഡ് കോളജുകളിലെയും സെന്ററുകളിലെയും സെപ്റ്റംബർ ഒന്നിന് ആരംഭിക്കുന്ന, നാലാംസെമസ്റ്റർ എം.സി.എ./ എം.സി.എ. (ലാറ്ററൽ എൻട്രി) റെഗുലർ/ സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് (മെയ്2021) പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പ്രായോഗിക പരീക്ഷകൾ
നാലാം സെമസ്റ്റർ ബി. ടെക്. (സപ്ലിമെന്ററി- 2007 അഡ്മിഷൻ മുതൽ – പാർട്ട് ടൈം ഉൾപ്പടെ), മെയ് 2020 – ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് വിഭാഗങ്ങളുടെ പ്രായോഗിക പരീക്ഷകൾ 16.08.2021 മുതൽ വിവിധ പരീക്ഷ കേന്ദ്രങ്ങളിൽ വെച്ചു ആരംഭിക്കുന്നതാണ്. പരീക്ഷ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
തീയതി നീട്ടി
സർവകലാശാലാ പഠനവകുപ്പ്/സെന്ററുകൾ/ഐ.സി.എം. പറശ്ശിനിക്കടവ് എന്നിവിടങ്ങളിലുള്ള എം.ബി.എ. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി 2021 ആഗസ്ത് 31 വരെ നീട്ടി. പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ www.admission.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ഓൺലൈൻ ആയി രജിസ്റ്റർ ചേയ്യേണ്ടതാണ്.
സംശയങ്ങൾക്ക് ഫോൺ /ഇ-മെയിൽ മുഖാന്തിരം മാത്രം ബന്ധപ്പെടുക.
കൂടുതൽവിവരങ്ങൾക്ക്
www.admission.kannuruniversity.ac.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക.
ഹെൽപ്പ് ലൈൻ: 0497-2715261, 7356948230.
ഡാറ്റാ സയൻസ് ആൻഡ് അനലിറ്റിക്സ് പ്രോഗ്രാമിന് തുടക്കം
കണ്ണൂർ സർവകലാശാലയിൽ പുതിയതായി തുടങ്ങുന്ന പിജിഡിഡിഎസ്എ (പിജി ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ് ആൻഡ് അനലിറ്റിക്സ്) പ്രോഗ്രാമിന് തുടക്കം. ആഗസ്റ്റ് 16ന് മങ്ങാട്ടുപറമ്പ കാമ്പസിലെ ഇൻഫർമേഷൻ ടെക്നോളജി വകുപ്പിൽ നടത്തുന്ന ലോഞ്ചിങ് പരിപാടി വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. യുഎൽസിസിഎസ് ഗ്രൂപ്പ് സിഇഒ രവീന്ദ്രൻകസ്തൂരി മുഖ്യാതിഥിയാകും.
0 Comments