കോട്ടയം: അഫിലിയേറ്റഡ് കോളജുകളിൽ ഓഗസ്റ്റ് 12ന് നടത്താൻ നിശ്ചയിച്ചിരുന്ന ആറാം സെമസ്റ്റർ പഞ്ചവത്സര ബി.എ./ ബി.ബി.എ./ ബി.കോം എൽ.എൽ.ബി. റഗുലർ/സപ്ലിമെന്ററി പരീക്ഷകൾ സെപ്തംബർ ഒന്നിന് നടക്കും. പരീക്ഷകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.
പരീക്ഷഫലങ്ങൾ
2020 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എ. തമിഴ് സി.എസ്.എസ്. പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഓഗസ്റ്റ് 25 വരെ ഓൺലൈനായി അപേക്ഷിക്കാം.

2021 ജനുവരിയിൽ സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടന്ന രണ്ടാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്സ് – സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എം.ബി.എ. (റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് 26 വരെ അപേക്ഷിക്കാം.

2021 ജനുവരിയിൽ ഐ.ഐ.ആർ.ബി.എസിൽ നടന്ന അഞ്ചാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഇന്റർഡിസിപ്ലിനറി മാസ്റ്റർ ഓഫ് സയൻസ് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
എം.ബി.എ. പ്രവേശന റാങ്ക് ലിസ്റ്റ്
മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് മാനേജ്മെന്റ് ആന്റ് ബിസിനസ് സ്റ്റഡീസിൽ 2021-23 എം.ബി.എ. ബാച്ചിൽ അഡ്മിഷന് യോഗ്യരായവരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് www.mgu.ac.in, www.smbs.mgu.ac.in എന്നീ വെബ് സൈറ്റിലുകളിൽ പരിശോധിക്കാം.

പരീക്ഷ തീയതി
നാലാം സെമസ്റ്റർ ബി.വോക് (2018 അഡ്മിഷൻ റഗുലർ – പുതിയ സ്കീം) പരീക്ഷകൾ സെപ്തംബർ ഒന്നുമുതൽ ആരംഭിക്കും.
ഫീസടയ്ക്കാനുള്ള തീയതി നീട്ടി
സെപ്തംബർ മൂന്നുമുതൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ആറാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ എൽ.എൽ.ബി. (ഓണേഴ്സ് – 2017 അഡ്മിഷൻ മുതൽ റഗുലർ/ 2017ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയ്ക്ക് ഫീസടയ്ക്കാനുള്ള തീയതി നീട്ടി. പിഴയില്ലാതെ ഓഗസ്റ്റ് 12 വരെയും 525 രൂപ പിഴയോടെ ഓഗസ്റ്റ് 13 വരെയും 1050 രൂപ സൂപ്പർഫൈനോടെ ഓഗസ്റ്റ് 14 വരെയും ഫീസടയ്ക്കാം.
0 Comments