പ്രധാന വാർത്തകൾ
രാജ്യത്തെ വിവിധ വകുപ്പുകളിൽ നിയമനം: വിശദവിവരങ്ങൾ അറിയാംJEE MAIN -2024: അപേക്ഷ ഏപ്രിൽ 27മുതൽറെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിൽ സബ് ഇൻസ്പെക്ടർ, കോൺസ്റ്റബിൾ നിയമനംവിവിധ വകുപ്പുകളിലെ 41 ത​സ്തി​ക​ക​ളിൽ നിയമനം: വിജ്ഞാപനം ഉടൻസൗദി അറേബ്യയിൽ ഒഡെപെക് വഴി വെയർഹൗസ് അസോഷ്യേറ്റ് നിയമനം:അഭിമുഖം നാളെവിമാനത്താവളങ്ങളിൽ വിവിധ ഒഴിവുകൾ: നിയമനം വാക്ക് ഇൻ ഇന്റർവ്യൂ വഴിഎഞ്ചിനീയറിങ് വിദ്യാർത്ഥികൾക്ക് ഇന്ത്യൻ ആർമിയുടെ ടെക്നിക്കൽ ഗ്രാജുവേറ്റ് കോഴ്സ്ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശനം: അപേക്ഷ ഏപ്രില്‍ 30വരെഅവധിക്കാല ക്ലാസുകൾ: ഉത്തരവ് കർശനമായി നടപ്പിലാക്കണമെന്ന് ബാലാവകാശ കമ്മീഷൻപിജി പ്രവേശനത്തിനുള്ള പൊതുപ്രവേശന പരീക്ഷ: അപേക്ഷാ തീയതി നീട്ടി

ഗോത്രവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് കാലിക്കറ്റ് സർവകലാശാലയുടെ ഐ.ടി.എസ്.ആര്‍: അക്കാദമിക് രംഗത്ത് മികച്ച നേട്ടം

Aug 8, 2021 at 5:37 pm

Follow us on

തേഞ്ഞിപ്പലം: നാളെ ലോകഗോത്രവര്‍ഗ ദിനം. ഗോത്രവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ഉയര്‍ന്ന പഠനവും റാങ്കും സാശ്രയത്വവും സാധ്യമാക്കുകയാണ് കാലിക്കറ്റ് സര്‍വകലാശാലയുടെ ഗോത്രവര്‍ഗ ഗവേഷണ പഠനകേന്ദ്രമായ വയനാട്ടിലെ ചെതലയം ഐ.ടി.എസ്.ആര്‍. കോഴ്‌സ് തുടങ്ങി ആറുവര്‍ഷത്തിനുള്ളില്‍ അക്കാദമിക് രംഗത്ത് മികച്ച നേട്ടമാണ് ഈ സ്ഥാപനം കൈവരിച്ചത്.

\"\"
ഐ.ടി.എസ്.ആർ. വിദ്യാർത്ഥികൾ സ്വന്തമായി നടത്തുന്ന മെസ്സ് വൈസ് ചാൻസിലർ ഡോ. എം.കെ. ജയരാജ് സന്ദർശിച്ചപ്പോൾ

എം.എ. സോഷ്യോളജിയില്‍ സര്‍വകലാശാലാ തലത്തില്‍ ഇത്തവണ മൂന്നാം റാങ്ക് നേടിയ മിഥു മോളും പത്താം റാങ്ക് നേടിയ കെ. സുനിതയും ഐ.ടി.എസ്.ആറിലെ വിദ്യാര്‍ഥികളാണ്. ഇതുവരെ രണ്ട് പേര്‍ യു.ജി.സി. നെറ്റും ഒരാള്‍ സെറ്റും കരസ്ഥമാക്കി. അഞ്ച് പേര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായി ജോലിയില്‍ കയറി. ഒരാള്‍ക്ക് ഐ.സി.ഡി.എസിലും ജോലി ലഭിച്ചു. ആറു വര്‍ഷത്തിനിടെ ചെതലയത്തെ പത്തേക്കര്‍ കാമ്പസില്‍ നിന്ന് ആത്മവിശ്വാസത്തോടെ ജീവിതത്തിലേക്കും ഉന്നതപഠനത്തിനുമായി ഇറങ്ങിപ്പോയത് ഇരുന്നൂറോളം പേരാണ്.

സര്‍വകലാശാലാ പരീക്ഷകളില്‍ നൂറ് ശതമാനമാണ് വിജയം. പ്രവേശനം നേടയവരില്‍ 99 ശതമാനത്തോളം പേരും കോഴ്‌സ് പൂര്‍ത്തീകരിക്കുന്നുമുണ്ട്. ഗോത്രവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് മാത്രമായുള്ള ഉന്നതപഠന കേന്ദ്രത്തിന് 10 വര്‍ഷം മുമ്പേ ആലോചന തുടങ്ങിയിരുന്നു. 2015-ലാണ് ക്ലാസ് തുടങ്ങിയത്.

സംസ്ഥാനത്തെ മൊത്തം ഗോത്രവര്‍ഗങ്ങളുടെയും വിദ്യാഭ്യാസ-സാംസ്‌കാരിക ഉന്നമനം ലക്ഷ്യമിടുന്നതാണ് പദ്ധതി. തനതു വിജ്ഞാനവും ഭാഷയും കലകളും നിലനിര്‍ത്തുന്നതിനൊപ്പം ഉന്നതവിദ്യാഭ്യാസവും ഉയര്‍ന്ന ജോലികളും എത്തിപ്പിടിക്കാന്‍ സഹായിക്കുക, സ്വയം തൊഴില്‍ സംരഭകരാകാന്‍ പ്രാപ്തരാക്കുക തുടങ്ങിയവയും കേന്ദ്രത്തിന്റെ ലക്ഷ്യമാണെന്ന് ഡയറക്ടര്‍ ഡോ. ടി. വസുമതി പറഞ്ഞു.

\"\"

ബി.എ.-എം.എ. സോഷ്യോളജി

സോഷ്യോളജയില്‍ ബി.എ., എം.എ. കോഴ്‌സുകളാണ് ഇവിടെയുള്ളത്. സമ്പൂര്‍ണ സൗജന്യ പഠനവും താമസവും സിവില്‍ സര്‍വീസ് ഉള്‍പ്പെടെയുള്ള പരിശീലനങ്ങളും നല്‍കുന്നു. 2011 സെന്‍സസ് പ്രകാരം 37 ഗോത്രവര്‍ഗങ്ങളാണ് കേരളത്തിലുള്ളത്. ഇതില്‍ 17 വിഭാഗങ്ങള്‍ ചെലതലയത്തെ പഠിതാക്കളായുണ്ട്. പണിയ വിഭാഗത്തിലുള്ളവരാണ് കൂടുതലും. അടിയാന്‍, കുറുമ്പ, കുറിച്യ, കാട്ടുനായ്ക്കന്‍, കുറുമ എന്നിവയെല്ലാം ഇതില്‍പ്പെടും. തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിലൊഴികെയുള്ളവര്‍ ഇവിടെ എത്തുന്നുണ്ട്. കൂടുതലും വയനാട്ടുകാരാണ്. ഈ വര്‍ഷത്തെ പ്രവേശനത്തിന് ഓഗസ്റ്റ് 27 വരെ അപേക്ഷിക്കാം. അപേക്ഷാ ഫോം സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ബി.എക്ക് 40 സീറ്റും എം.എക്ക് 20 സീറ്റുമാണുള്ളത്. 10 അധ്യാപകരും ലൈബ്രേറിയനുമെല്ലാം വിദ്യാര്‍ഥികള്‍ക്ക് പിന്തുണയേകി കൂടെയുണ്ട്.

\"ഐ.ടി.എസ്.ആർ.

എല്ലാവരും പി.എല്‍.വി.

കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റി (കെല്‍സ) സഹകരിച്ച് എല്ലാ വിദ്യാര്‍ഥികളെയും പാരാലീഗല്‍ വൊളന്റിയര്‍മാരാക്കിയിട്ടുണ്ട് (പി.എല്‍.വി.) ഗോത്രവര്‍ഗ വിഭാഗത്തിന് ഭരണഘടനാ അവകാശങ്ങളില്‍ ബോധവത്കരണവും നിയമസഹായങ്ങളും നല്‍കുന്നതിന് ഇവരുണ്ടാകും. വയനാട് ലീഗല്‍ സര്‍വീസ് സൊസൈറ്റിയില്‍ ഇവര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രാജ്യത്താദ്യമാണ് ഒരു സ്ഥാപനത്തിലെ മുഴുവന്‍ വിദ്യാര്‍ഥികളും പി.എല്‍.വി. ആകുന്നത്.

കാത്തിരിക്കുന്നത് 108 കോടിയുടെ പദ്ധതി-വി.സി.

ചെതലയത്തെ ഐ.ടി.എസ്.ആറിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ  108 കോടി രൂപയുടെ പദ്ധതി കാത്തിരിക്കുകയാണ് സര്‍വകലാശാലയെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് സ്വയം സംരഭകരാകാനും ഇംഗ്ലീഷ് പരിജ്ഞാനം നേടാനും സിവില്‍ സര്‍വീസ് ഉള്‍പ്പെടെയുള്ള ഉന്നതജോലികള്‍ക്കും സര്‍വകലാശാല പദ്ധതിയൊരുക്കുന്നുണ്ട്. തദ്ദേശ സംസ്‌കാരങ്ങളും ഗോത്രവര്‍ഗത്തിന്റെ പാരമ്പര്യ അറിവുകളും സംരക്ഷിക്കുന്നതിനായി യുനെസ്‌കോ സഹകരണത്തോടെയുള്ള ചെയറിന്റെ പ്രവര്‍ത്തനവും കേന്ദ്രത്തെ രാജ്യ ശ്രദ്ധയിലെത്തിക്കുമെന്നും വി.സി. അറിയിച്ചു.

Follow us on

Related News