കീം ഫലം പ്രസിദ്ധീകരിക്കുന്നത് ഹൈക്കോടതി തടഞ്ഞു

Aug 3, 2021 at 3:02 pm

Follow us on

കൊച്ചി: വ്യാഴാഴ്ച നടക്കാനിരിക്കുന്ന കേരള എൻജിനീയറിങ്, ആർക്കിടെക്ചർ ആൻഡ്മെഡിക്കൽ പ്രവേശന പരീക്ഷയുടെ (കീം) ഫലവും റാങ്ക് ലിസ്റ്റും  പ്രസിദ്ധീകരിക്കുന്നത് ഹൈക്കോടതി ഇടക്കാലത്തേക്കുതടഞ്ഞു. ഇനി കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാത്രമേ എൻജിനീയറിങ്,ആർക്കിടെക്ചർ ഫാർമസി, എംബിബിഎസ്, ബിഡിഎസ്,ബിഎഎംഎസ്, ബിഎച്ച് എംഎസ്, ബിഎസ് എംഎസ്, ബിയുഎംഎസ്, അഗ്രിക്കൾച്ചർ, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് തുടങ്ങിയ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കാൻ കഴിയൂ.

പ്രവേശന പരീക്ഷാ ഫലത്തിന്റെ മാത്രം അടിസ്ഥാനത്തിൽ ആകണം റാങ്ക് ലിസ്റ്റ് തയാറാക്കൽ എന്നാവശ്യപ്പെട്ട് സിബിഎസ്ഇ സ്കൂൾമാനേജ്മെന്റുകളും ഏതാനും വിദ്യാർഥികളുംനൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ  സിബിഎസ്ഇ, ഐഎസ്ഇ വിഭാഗങ്ങളിൽ  വാർഷിക പരീക്ഷ നടത്തിയിട്ടില്ലാത്തതിനാൽ പ്ലസ് ടു മാർക്ക് കൂടി പരിഗണിച്ച് ഫലം പ്രസിദ്ധീകരിച്ചാൽ അത് പരീക്ഷ എഴുതാൻ കഴിയാതിരുന്ന വിദ്യാർത്ഥികളോടുള്ള അനീതിയാകും എന്നാണ് ഹർജി നൽകിയവർ ചൂണ്ടിക്കാട്ടുന്നത്.

\"\"

Follow us on

Related News