ന്യൂഡൽഹി: മെഡിക്കൽ വിദ്യാർത്ഥികൾക്കുള്ള ആദ്യത്തെ
\’നാഷണൽ എക്സിറ്റ് ടെസ്റ്റ്\’ (NExT) 2023ൽ നടക്കും. എംബിബിഎസ് പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് പ്രാക്ടീസ് ചെയ്യാനും തുടർപഠനത്തിനുമുള്ള ആദ്യത്തെ യോഗ്യത പരീക്ഷയാണിത്. എംബിബിഎസ് ഫൈനൽ പാസാകുന്നതിനുള്ള യോഗ്യതാ പരീക്ഷയായിരിക്കും പുതിയ \’എക്സിറ്റ്\’ പരീക്ഷ.

ഈ പരീക്ഷ വിജയിച്ചാലേ ഡോക്ടറായി പ്രാക്ടീസ് ചെയ്യാൻ കഴിയൂ. അടുത്ത വർഷം ഇതിന്റെ \’മോക്ക് റൺ\’ നടത്തും. ദേശീയ ആരോഗ്യമിഷന്റെ അവലോകന യോഗത്തിലാണ് പുതിയ തീരുമാനം.
മെഡിക്കൽ ബിരുദാനന്തര കോഴ്സുകൾക്ക് പ്രവേശനം നൽകുന്നതിന് \’എക്സിറ്റ്\’ പരീക്ഷയുടെ \’ഫലമാണ് ഭാവിയിൽ പരിഗണിക്കുക. ഇന്ത്യയിലും വിദേശത്തും മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ എല്ലാവർക്കും ഒരേ തരത്തിലായിരിക്കും പരീക്ഷ. ഗുണനിലവാരമുള്ള മെഡിക്കൽ വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.
