editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
ഒക്ടോബർ 2ന് കോളേജുകളിലും പരിപാടികൾ: ലഹരിമുക്ത കേരളത്തിന് വിപുലമായ ഒരുക്കങ്ങൾലഹരിമുക്ത ക്യാമ്പസ് പ്രചാരണത്തിന് പുരസ്ക്കാരം നൽകും: മന്ത്രി ഡോ.ബിന്ദുഒക്ടോബർ 2മുതൽ ആരംഭിക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിനിൽ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും അണിനിരക്കണം: മന്ത്രി വി.ശിവൻകുട്ടികേന്ദ്ര സർക്കാരിന് കീഴിൽ വിവിധ വിഭാഗങ്ങൾക്കായി ഡാറ്റ എൻട്രി ഓപ്പറേറ്റർ, ഫാഷൻ ഡിസൈൻ കോഴ്‌സുകൾകൂടുതൽ സ്കൂളുകളിൽ ടിങ്കറിങ് ലാബുകൾ: മന്ത്രി വി.ശിവൻകുട്ടിഈ വർഷത്തെ സ്കൂൾ മേളകളുടെ സമയക്രമം പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾപരീക്ഷാഫലങ്ങൾ, വിവിധ പരീക്ഷകൾ, ബിരുദ പ്രവേശന രജിസ്‌ട്രേഷൻ, പ്രഫസര്‍ നിയമനം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾഡിഎൽഎഡ് കോഴ്സ്: നവംബർ 9മുതൽ വിവിധ പരീക്ഷകൾരാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജിൽ സംവരണ സീറ്റുകളിൽ പ്രവേശനംകമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്‌ കോഴ്സ്: അപേക്ഷ ഒക്ടോബർ 15 വരെ

സേ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് 'ഉയരെ' പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്

Published on : July 29 - 2021 | 7:41 pm

തിരുവനന്തപുരം: പ്ലസ്ടു പരീക്ഷാ ഫലത്തിൽ തുടർപഠനത്തിന് അർഹത നേടാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് സേ പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ ‘ഉയരേ’ പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. പ്ലസ് ടൂ പരീക്ഷഫലം വന്നപ്പോൾ തുടർ പഠനത്തിന് യോഗ്യത നേടാത്ത 13 ശതമാനം വിദ്യാർത്ഥികൾക്കായാണ് പദ്ധതി.ആരോഗ്യ പരമായ പ്രശ്നങ്ങൾ, പാംഭാഗങ്ങൾ വേണ്ടത്ര മനസ്സിലാകാതിരുന്നത് തുടങ്ങി വിവിധ കാരണങ്ങളാൽ ഒരു വിഷയം മുതൽ 5 വിഷയം വരെ പരാജയപ്പെട്ടുപോയ വിദ്യാർത്ഥികളെ സേ പരീക്ഷയ്ക്ക് സജ്ജമാക്കുക എന്നതാണ് ‘ഉയരെ’പദ്ധതിയുടെ ലക്ഷ്യം.

ആഗസ്റ്റ് 11ന്  ആരംഭിക്കുന്ന സേ പരീക്ഷയ്ക്ക് അപേക്ഷ സമർപ്പണം മുതൽ വിവിധ വിഷയങ്ങൾക്ക് വിഷയാധിഷ്ഠിത ക്ലാസുകൾ ഈ വിദ്യാർത്ഥികൾക്കായി ഒരുക്കിയിരിക്കുകയാണ് പൊതു വിദ്യാഭ്യാസവകുപ്പ്. ഹയർസെക്കന്ററി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസലിങ്ങ് സെല്ലിന്റെ നേത്യത്വത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

സംസ്ഥാനത്തെ 2000 ത്തോളം അധ്യാപകർ ഇതിൽ പങ്കാളികളാകും. ഓരോ വിഷയത്തിനും 5 പേരടങ്ങിയ അധ്യാപകരാണ് ഒരു ജില്ലയിൽ ഈ പദ്ധതിക്ക് നേത്യത്വം നൽകുക. അവർ വിദ്യാർത്ഥികൾക്ക് വാട്ട്സാപ്പ് വഴി നിർദ്ദേശം നൽകുകയും സംശയനിവാരണം നടത്തുകയും ചെയ്യും.ആഗസ്റ്റ് 3 മുതൽ 9 വരെ വിവിധ വിഷയങ്ങളിലായി ZOOM വെർച്വൽ പ്ലാറ്റ്ഫോം വഴി സംസ്ഥാനതലത്തിൽവിദ്യാർത്ഥികൾക്കായിക്ലാസുകളൊരുക്കുന്നതാണ്.

സേ പരീക്ഷയ്ക്ക് ശേഷം ഈ വിദ്യാർത്ഥികളുടെ തുടർപഠനവും തൊഴിൽ മേഖലയുമായിബന്ധപ്പെട്ടുമുളള കരിയർ കൗൺസലിങ്ങ് സൗകര്യവുമൊരുക്കിയിട്ടുണ്ട്.

0 Comments

Related News